ഇന്ത്യ-പസഫിക് ദ്വീപുകളുടെ സഹകരണത്തിനായുള്ള ഫോറത്തിന്റെ മൂന്നാമത് ഉച്ചകോടിയുടെ ഭാഗമായിമെയ് 22-ന് പോര്‍ട്ട് മോറെസ്ബിയിലെ ഗവണ്‍മെന്റ് ഹൗസില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പാപുവ ന്യൂ ഗിനിയയുടെ ഗവര്‍ണര്‍ ജനറല്‍ സര്‍ ബോബ് ദാദെയുമായി സന്ദര്‍ശിച്ചു.
പാപുവ ന്യൂ ഗിനിയയിലേക്കുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനവേളയില്‍ ഗവര്‍ണര്‍ ജനറല്‍ അദ്ദേഹത്തെ രാജ്യത്തിലേക്ക് ഊഷ്മളമായി സ്വാഗതം ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെയും വികസന പങ്കാളിത്തത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചുംരണ്ടു നേതാക്കളും വീക്ഷണങ്ങള്‍ കൈമാറ്റം ചെയ്തു, അവ കൂടുതല്‍ ശക്തിപ്പെടുത്താനും അവര്‍ തീരുമാനിച്ചു .