ശ്രദ്ധ വാക്കറുടെ കൊലപാതകത്തിൽ പ്രതിയും ലിവിങ് പാർട്ണറുമായ അഫ്താബ് പൂനാവാലയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി ഡൽഹി കോടതി. അഡീഷണൽ സെഷൻസ് ജഡ്ജി (എഎസ്ജെ) മനീഷ ഖുറാന കക്കറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കുറ്റം സമ്മതിക്കുന്നോ ഇല്ലയോ എന്ന കോടതിയുടെ ചോദ്യത്തിന് “ഞങ്ങൾ വിചാരണ ക്ലെയിം ചെയ്യുന്ന”തായി അഫ്താബിന്റെ അഭിഭാഷകൻ മറുപടി പറഞ്ഞു. കേസിൽ വിചാരണ വിചാരണ ജൂൺ ഒന്നിന് ആരംഭിക്കും.
ഫോറൻസിക്, ഇലക്ട്രോണിക് തെളിവുകളും 100 സാക്ഷിമൊഴികളും ഉൾപ്പെടെ 6,636 പേജുള്ള കുറ്റപത്രം ഡൽഹി പോലീസ് ജനുവരിയിൽ സമർപ്പിച്ചിരുന്നു. ഐപിസി സെക്ഷൻ 302 (കൊലപാതകം), 201 (തെളിവുകൾ നശിപ്പിക്കൽ ) എന്നീ വകുപ്പുകൾ പ്രകാരമാണ് പൂനാവാലക്കെതിരെ കേസെടുത്തിരിക്കുന്നത്.