കണ്ണൂര്‍: കോപ്പാലത്ത് വാടക വീട്ടില്‍ നിന്നും ലഹരി മരുന്നുമായി ഒരു യുവതി ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
മൂന്ന് കിലോ കഞ്ചാവും 20 ഗ്രാം എം.ഡി.എം.എയുമാണ് പ്രതികളില്‍ നിന്നും പിടിച്ചെടുത്തത്.
മിഥുന്‍, റംഷാദ്, ഒരു യുവതി എന്നിവരാണ് പിടിയിലായത്. എക്‌സൈസ് സംഘം പരിശോധനയ്‌ക്കെത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു.സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്.