കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ

0
107

കുവൈത്ത് സിറ്റി: 11 കിലോഗ്രാം മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡ്രഗ്സ് കണ്‍ട്രോളും ജനറല്‍ അഡ്‍മിനിസ്ട്രേഷന്‍ ഓഫ് ലാന്റ് ബോര്‍ഡര്‍ സെക്യൂരിറ്റിയും ചേര്‍ന്നാണ് പിടികൂടിയത്.

ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡ്രഗ്സ് കണ്‍ട്രോളിന് ലഭിച്ച രഹസ്യ വിവരം അതിര്‍ത്തി സുരക്ഷാ വകുപ്പിന് കൈമാറുകയായിരുന്നു. തുടര്‍ന്നാണ്, അതിര്‍ത്തിയില്‍ നിന്ന് ഇയാളെ പിടികൂടിയത്. ഇയാളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here