ഷാര്‍ജയിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ കൊവിഡ് പരിശോധന നടത്തും

0
90

ഷാര്‍ജ: എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അവരുടെ കുടുംബാംഗങ്ങളെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി അധികൃതര്‍. ഷാര്‍ജ ഡയറക്ടറേറ്റ് ഓഫ് ഹ്യൂമണ്‍ റിസോഴ്‍സസിന്റെ (എസ്.ഡി.എച്ച്.ആര്‍) നേതൃത്വത്തില്‍ സൗജന്യമായാണ് കൊവിഡ് പരിശോധന നടത്തുന്നത്.

യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ ഷാര്‍ജ മെഡിക്കല്‍ ഡിസ്ട്രിക്ടും അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനിയും സംയുക്തമായാണ് പരിശോധനകള്‍ നടത്തുന്നത്. ഷാര്‍ജയിലെ എക്സ്‌പോ സെന്റര്‍, ഷാര്‍ജ ഗോള്‍ഫ് ആന്റ് ഷൂട്ടിങ് ക്ലബ് എന്നിവിടങ്ങളില്‍ സജ്ജീകരിച്ച സെന്ററുകളിലായിരിക്കും പരിശോധന നടത്തുകയെന്നും അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here