രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ ഒരൊറ്റ ഫ്രെയിമില്‍

0
58

രാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി സെല്‍സന്‍ സംവിധാനം ചെയ്യുന്ന ജയ്‌ലര്‍.

മോഹന്‍ലാല്‍, ശിവരാജ് കുമാര്‍ തുടങ്ങി വമ്ബന്‍ താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്.

ജയ്‌ലറില്‍ ഒരു പ്രധാന വേഷമാണ് മോഹന്‍ലാല്‍ കൈകാര്യം ചെയ്യുന്നത്. നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് നേരത്തെ പുറത്തുവിട്ടിരുന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്കിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

ഇപ്പോഴിതാ മോഹന്‍ലാലും രജനീകാന്തും ഒരുമിച്ചുളള ചിത്രം പുറത്തുവന്നിരിക്കുകയാണ്. ചുരുങ്ങിയ സമയം കൊാണ്ട് തന്നെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞിരിക്കുകയാണ്. ജയിലറിന്റെ ചിത്രീകരണത്തിനായി രജനീകാന്തും മലൈക്കോട്ടെ വാലിബന്റെ ഷൂട്ടിങ്ങിനായി മോഹന്‍ലാലും രാജസ്ഥാനിലെത്തിയപ്പോള്‍ എടുത്ത ചിത്രമാണിത്. മലൈക്കോട്ടെ വാലിബന്റെ നിര്‍മാതാക്കളില്‍ ഒരാളായ സെഞ്ചുറി കൊച്ചുമോനും ഈ ഫോട്ടോയിലുണ്ട്.

ആദ്യമായാണ് രജനികാന്തും മോഹന്‍ലാലും ഒരുമിച്ചൊരു സിനിമയില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷമാണ് രജനികാന്ത് ചെയ്യുന്നത്. നെല്‍സണ്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ അനിരുദ്ധാണ് സംഗീത സംവിധാനം. തമന്നയാണ് ചിത്രത്തിലെ സൂപ്പര്‍സ്റ്റാറിന്റെ നായികയായെത്തുക. സണ്‍പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രം ഈ വര്‍ഷം ഏപ്രില്‍ 14 ന് തിയേറ്ററുകളില്‍ എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here