തൃശൂർ : മലക്കപ്പാറയിൽ കാട്ടാന വീട് തകർത്തു. തോട്ടം തൊഴിലാളിയുടെ വീടാണ് കാട്ടാന തകർത്തത്.അർധരാത്രിയോടെയായിരുന്നു ആക്രമണം . വീടിന്റെ പുറകുവശത്തെ വാതിൽ തകർത്തു.അടുക്കള ഭാഗത്ത് സൂക്ഷിച്ചിരുന്ന ഡ്രമ്മിൽ നിന്ന് വെള്ളം കുടിച്ച ശേഷം ആന മടങ്ങി
സന്ധ്യയ്ക്ക് തോട്ടത്തിലിറങ്ങിയ കാട്ടാനയെ തൊഴിലാളികൾ ഓടിച്ചിരുന്നു.തോട്ടത്തിലെ ലയങ്ങൾ കാട്ടാന ഭീഷണിയിലാണ്