ദില്ലി: എൺപതാം പിറന്നാൾ ആഘോഷിക്കുന്ന അമിതാഭ് ബച്ചന് ആശംസകളുമായി പ്രധാനമന്ത്രി മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസക്കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ”അമിതാഭ് ബച്ചന് സന്തോഷകരമായ 80-ാം ജന്മദിനാശംസകൾ. തലമുറകളിലുടനീളം പ്രേക്ഷകരെ ആവേശഭരിതരാക്കുകയും രസിപ്പിക്കുകയും ചെയ്ത ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ ചലച്ചിത്ര വ്യക്തിത്വങ്ങളിലൊന്നാണ് അദ്ദേഹം. അദ്ദേഹം ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കട്ടെ.” എന്നാണ് പ്രധാനമന്ത്രിയുടെ ആശംസാ വാചകങ്ങൾ. ചലച്ചിത്ര മേഖലയിലെ മാത്രമല്ല, സമൂഹത്തിന്‍റെ വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും ആരാധകരും ഉള്‍പ്പെടെ നിരവധി പേരാണ് ബച്ചന് ജന്മദിനാശംസകള്‍ അറിയിച്ചിരിക്കുന്നത്.