നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ അടുത്ത വര്‍ഷം ജനുവരി 31വരെ സുപ്രീം കോടതി കൂടുതൽ സമയം അനുവദിച്ചു. വിചാരണയ്ക്കു കൂടുതൽ സമയം തേടി വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസാണു സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. നാല് ആഴ്ചയ്ക്കകം വിചാരണയുടെ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്