ദ്രൗപദി എന്ന പേര് തനിക്കു മാതാപിതാക്കൾ ജന്മനാ നൽകിയ യഥാര്‍ത്ഥ പേരല്ലെന്നും സ്കൂളിൽ പഠിക്കുന്ന കാലത്തു അധ്യാപകരിലൊരാൾ നൽകിയതാണെന്നും രാഷ്‌ട്രപതി ദ്രൗപദി മുർമു .

0
44

ദ്രൗപദി എന്ന പേര് തനിക്കു മാതാപിതാക്കൾ ജന്മനാ നൽകിയ യഥാര്‍ത്ഥ പേരല്ലെന്നും സ്കൂളിൽ പഠിക്കുന്ന കാലത്തു അധ്യാപകരിലൊരാൾ നൽകിയതാണെന്നും രാഷ്‌ട്രപതി ദ്രൗപദി മുർമു …………..

സ്കൂളിൽ ചേർന്നപ്പോൾ സാന്താളി വിഭാഗത്തിൽ പെട്ട മുര്‍മുവിന്റെ യഥാര്‍ത്ഥ പേര് ‘പുട്ടി’ എന്നായിരുന്നു.
1960 കളിൽ, ആദിവാസി വിഭാ​ഗക്കാർ കൂടുതലുള്ള മയൂർഖഞ്ചിലേക്ക് മറ്റൊരു ജില്ലയിൽ നിന്ന് എത്തിയതായിരുന്നു ആ അദ്ധ്യാപകൻ . തന്റെ പേര് ഇഷ്ടപ്പെടാതിരുന്ന ടീച്ചർ അത് മാറ്റിയിട്ടതാണ്.ദുർപതി, ദൊർപ്ടി എന്നിങ്ങനെ പലതവണ പേര് മാറ്റി, ഒടുവിലാണ് ദ്രൗപദി എന്നാക്കിയത്.തന്റെ ആദിവാസി ഗോത്രത്തിലെ സാന്താളി വിഭാ​ഗത്തിൽ പേരുകൾ ഒരിക്കലും മരിക്കുന്നില്ല. പെൺകുട്ടി ജനിക്കുമ്പോൾ അവളുടെ മുത്തശ്ശിയുടെയും ആൺകുട്ടി ജനിക്കുമ്പോൾ അവന്റെ മുത്തച്ഛന്റെയും പേര് സ്വീകരിക്കും. സ്കൂളിലും കോളേജിലും തന്റെ സർ നേയിം ദ്രൗപദി ടുഡു എന്നായിരുന്നുവെന്നും ബാങ്ക് ഓഫീസറായ ശ്യാം ചരൺ ടുഡുവിനെ വിവാഹം ചെയ്തതോടെ ഇത് മുർമു എന്ന് മാറ്റിയെന്നും രാഷ്ട്രപതി പറഞ്ഞു.ഒരു ഒഡിയ വീഡിയോ മാഗസിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here