മികച്ച നടിക്കുള്ള ദേശീയ പുരസ്കാരത്തിന്റെ നിറവിലാണ് മലയാളിയായ നടി അപർണ ബാലമുരളി. ‘സുരരൈ പോട്ര്’ എന്ന തമിഴ് സിനിമയിലെ അഭിനയത്തിനാണ് പുരസ്‌കാരം എങ്കിലും മലയാളത്തിനും അഭിമാനിക്കാം. വീടുകളോടുള്ള ഇഷ്ടം കൊണ്ട് ആർക്കിടെക്ചർ പഠിച്ചശേഷം സിനിമയിലെത്തി നേട്ടങ്ങൾ കൊയ്തു അപർണ.