തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിനുള്ള മരുന്നുകള്‍ ലഭ്യമല്ലെന്ന് റിപ്പോര്‍ട്ട്. പനി, ഉദര സംബന്ധമായ, ജീവിത ശൈലി രോഗങ്ങള്‍, അര്‍ബുദം തുടങ്ങിയവയ്ക്കുള്ള മരുന്നുകള്‍ ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ട്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും മെഡിക്കല്‍ കോളേജുകളിലും ഉള്‍പ്പടെ മരുന്നുക്ഷാമമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പനി ബാധിതര്‍ക്ക് നല്‍കുന്ന പാരസെറ്റമോള്‍, ജീവിത ശൈലി രോഗങ്ങല്‍ക്കും പ്രമേഹങ്ങള്‍ക്കുമുള്ള ഇന്‍സുലിന്‍ ഉള്‍പ്പടെയുള്ള മരുന്നുകളും പല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലുമില്ല. അത്യാഹിത വിഭാഗങ്ങളിലേക്കുള്ള അഡ്രിനാലിന്‍ പോലുള്ള മരുന്നുകളും ബന്ധുക്കള്‍ പുറത്ത് നിന്ന് വാങ്ങി നല്‍കേണ്ട അവസ്ഥയാണ്. സംസ്ഥാന മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനാണ് സര്‍ക്കാര്‍ ആശുപത്രികള്‍ക്കും മെഡിക്കല്‍ കോളേജുകള്‍ക്കും ആവശ്യമായ മരുന്ന് വാങ്ങി നല്‍കുന്നത്.