വിജയ് നായകനായ പുതിയ ചിത്രം ‘ബീസ്റ്റി’ന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു
വിജയ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതാണ് ‘ബീസ്റ്റ്’. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രവുമായിരുന്നു ‘ബീസ്റ്റ്’. അത്ര മികച്ച പ്രതികരണമായിരുന്നില്ല ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്.
നെറ്റ്ഫ്ലിക്സിലും, സണ്‍ നെക്സ്റ്റ് ഒടിടി പ്ലാറ്റ്ഫോമുകളിലാണ് ചിത്രം റിലീസ് ചെയ്യുക. മെയ് 11ന് ആണ് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുക. റോ ഉദ്യോഗസ്ഥാനായിട്ട് ആണ് ചിത്രത്തില്‍ വിജയ് അഭിനയിച്ചത്. ‘വീര രാഘവൻ’ എന്നായിരുന്നു വിജയ്‍യുടെ കഥാപാത്രത്തിന്റെ പേര്.
കലാനിധി മാരനാണ് ചിത്രം നിര്‍മിച്ചത്. സണ്‍ പിക്ചേഴ്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.