മത്സ്യത്തൊഴിലാളി സുരക്ഷയ്ക്കായി ബോട്ടുകളിൽ ഹോളോഗ്രാം രജിസ്ട്രേഷൻ ബോർഡുകൾ

0
99

ആദ്യ ഘട്ടത്തിൽ 300 ബോട്ടുകളിൽ

മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ മത്സ്യബന്ധന ബോട്ടുകളിൽ ലോകത്താദ്യമായി അതീവ സുരക്ഷാ രജിസ്‌ട്രേഷൻ ബോർഡുകൾ സ്ഥാപിച്ച് കേരളം. സംസ്ഥാന ഫിഷറീസ് വകുപ്പാണ് ബോട്ടുകളുടെ സമ്പൂർണ സംരക്ഷണവും വിദൂര നിരീക്ഷണവും ലക്ഷ്യമിട്ട് പദ്ധതി നടപ്പാക്കുന്നത്.

ആദ്യഘട്ടത്തിൽ 300 ബോട്ടുകളിലാണ് ഹോളോഗ്രാം രജിസ്ട്രഷൻ ബോർഡുകൾ ഘടിപ്പിക്കുന്നത്. നീണ്ടകര, മുനമ്പം, കൊച്ചി എന്നിവിടങ്ങളിലെ നൂറോളം ബോട്ടുകളിൽ ഇതിനകം ബോർഡുകൾ ഘടിപ്പിച്ചു. രണ്ടാം ഘട്ടത്തിൽ 1500 ഉം മൂന്നാം ഘട്ടത്തിൽ നാലായിരത്തോളം വരുന്ന സംസ്ഥാനത്തെ മുഴുവൻ മത്സ്യ ബന്ധന ബോട്ടുകളിലും അതീവ സുരക്ഷാ ബോർഡുകൾ സ്ഥാപിക്കും. സബ്‌സിഡി നിരക്കിൽ സി.ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ് ബോർഡുകൾ സ്ഥാപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here