ജോഹന്നാസ്ബർഗ്: മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ സതീഷ് ധുപെലിയ കോവിഡ് -19 ബാധിച്ചു മരണമടഞ്ഞു. 66-ാം ജന്മദിനം കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം ഞായറാഴ്ച മരണത്തിന് വിധേയനായി, ഒരു കുടുംബാംഗം പറഞ്ഞു
ന്യുമോണിയ ബാധിച്ച് ഒരു മാസമായി ചികിത്സയിലായിരുന്ന തന്റെ സഹോദരൻ രോഗം പിടിപെട്ടതിനെത്തുടർന്ന്, ആശുപത്രിയിൽ കോവിഡ് -19 വൈറസ് ബാധ കാരണം മരിച്ചുവെന്ന് ധുപെലിയയുടെ സഹോദരി ഉമാ ധുപെലിയ സ്ഥിരീകരിച്ചു.
എന്റെ പ്രിയപ്പെട്ട സഹോദരൻ ന്യുമോണിയ ബാധിച്ച് ഒരു മാസത്തോളം ചികിത്സയിലായിരിക്കുമ്പോൾ അവിടെ നിന്നും കോവിഡ് പിടിപെടുകയും, പിന്നീട് ഇന്ന് വൈകുന്നേരം അദ്ദേഹത്തിന് ഹൃദയസ്തംഭനം സംഭവിക്കുകയും ചെയ്തു , ”ഉമാ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
ഉമ കൂടാത, ജഹന്നാസ്ബർഗിൽ താമസിക്കുന്ന കീർത്തി മേനോൻ എന്ന മറ്റൊരു സഹോദരി കൂടി ധുപെലിയക്കുണ്ട്. അവരെല്ലാം അവിടെ ഗാന്ധിയുടെ സ്മരണയ്ക്കായി വിവിധ പ്രോജക്ടുകളിൽ സജീവമാണ്.
മൂന്ന് സഹോദരങ്ങളും മണിലാൽ ഗാന്ധിയുടെ പിൻഗാമികളാണ്. മഹാത്മാഗാന്ധി രണ്ട് പതിറ്റാണ്ട് ചെലവഴിച്ച്, ദക്ഷിണാഫ്രിക്ക ഉപേക്ഷിച്ച്, ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം ജോലി തുടർന്നു.
ഡർബന് സമീപമുള്ള, ഫീനിക്സ് ഫൗണ്ടേഷനിൽ, മഹാത്മാ ആരംഭിച്ച പ്രവർത്തനങ്ങൾ തുടരാൻ, ഗാന്ധി ഡവലപ്മെൻറ് ട്രസ്റ്റിനെ സഹായിക്കുകയും, കൂടാതെ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും മാധ്യമങ്ങളിൽ, പ്രത്യേകിച്ച് വീഡിയോഗ്രാഫർ, ഫോട്ടോഗ്രാഫർ എന്നീ നിലകളിലും ധുവാലിയ വളരെ സജീവമായിരുന്നു.
എല്ലാ സമുദായങ്ങളിലെയും ദരിദ്രരെ സഹായിക്കുന്നതിൽ അദ്ദേഹം പ്രശസ്തനായിരുന്നു, കൂടാതെ നിരവധി സാമൂഹ്യക്ഷേമ സംഘടനകളിൽ സജീവമായിരുന്നു
“ഞാൻ ഇപ്പോഴും ഞെട്ടലിലാണ്. സതീഷ് മികച്ച മനുഷ്യസ്‌നേഹിയും ആക്ടിവിസ്റ്റുമായിരുന്നുവെന്ന്” രാഷ്ട്രീയ വിദഗ്ധൻ ലുബാന നദ്വി പറഞ്ഞു. പീഡിപ്പിക്കപ്പെട്ട സ്ത്രീകൾക്കായുള്ള അഡ്വൈസ് ഡെസ്കിന്റെ ഒരു നല്ല സുഹൃത്ത് കൂടിയായിരുന്നു അദ്ദേഹം, ഒപ്പം സംഘടനയെ തനിക്ക് കഴിയുന്ന വിധത്തിൽ സഹായിക്കുകയും ചെയ്തു. നദ്‌വി കൂട്ടി ചേർത്തു.
1860 ലെ ഹെറിറ്റേജ് ഫൗണ്ടേഷന്റെ ബോർഡ് അംഗം കൂടിയായിരുന്നു ധുവാലിയ. തിങ്കളാഴ്ച നവംബർ 16 ന് ഡർബനിലെ കരിമ്പിൻ പാടങ്ങളിൽ ജോലി ചെയ്യുന്നതിനായി ഇന്ത്യയിൽ നിന്ന് എത്തിച്ചേർന്ന ആദ്യത്തെ തൊഴിലാളികളുടെ വരവിനെ അനുസ്മരിച്ചിരുന്നു. ആ ദിവസം, തന്റെ അവസാന ഫെയ്‌സ്ബൂ പോസ്റ്റുകളിലൊന്നിൽ, ധുവാലിയ എഴുതി പ്രശസ്‌തനായി,: “എല്ലാവർക്കും തുല്യത എന്ന അന്തിമ ലക്ഷ്യവും, ദാരിദ്ര്യത്തിന്റെ ഉന്മൂലനവും നേടുന്നതിന് നാം ഇനിയും ഒരുമിച്ച് നിൽക്കേണ്ടതുണ്ട്. ”
ധുവാലിയയുടെ ശവസംസ്കാര ക്രമീകരണങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.