ചിമ്പുവിന്റെ നൃത്ത പഠനം പുതിയ ചിത്രത്തിന് വേണ്ടിയാണെന്നാണ് റിപ്പോർട്ട്.
ഫാസിലിന്റെ “അനിയത്തിപ്രാവ്” എന്ന ചിത്രത്തിലൂടെയായിരുന്നു ശരണ്യയുടെ സിനിമ അരങ്ങേറ്റം. ബാലതാരമായി അഭിനയിച്ച് പിന്നീട്, തമിഴിലും, മലയാളത്തിലും, തെലുങ്കിലുമെല്ലാം തിളങ്ങിയ നടിയാണ് ശരണ്യ മോഹൻ. വിവാഹശേഷം, കുടുംബജീവിതത്തിൻറെ തിരക്കുകളിൽപെട്ട് ഒരു ഇടവേള എടുത്തിരുന്നു. എങ്കിലും സമൂഹ മാധ്യമങ്ങളിലൂടെയും, ടിക് ടോകിലൂടെയും തന്റെ ആരാധകരുമായി വിശേഷങ്ങൾ പങ്കു വച്ചിരുന്നു.
ഇപ്പോൾ നടൻ ചിമ്പുവിനെ നൃത്തം പഠിപ്പിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് . ഈശ്വരൻ എന്ന ചിത്രത്തിന് വേണ്ടിയാണ് ചിമ്പു ഭരതനാട്യം പടിക്കുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ അണിയറ പ്രവർത്തകരൊന്നും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
അഭിനയ ജീവിതത്തോട് ശരണ്യ വിട പറഞ്ഞെങ്കിലും നൃത്ത രംഗത്ത് സജീവമാണ്. വിവാഹശേഷം ശരണ്യ ഒരു നൃത്ത വിദ്യാലയം തുടങ്ങുകയും അവിടെ നൃത്ത വിദ്യ അഭ്യസിപ്പിക്കുകയും ചെയ്തിരുന്നു.
നർത്തകരായ മോഹനന്റെയും കലാമണ്ഡലം ദേവിയുടെയും, മകളായ ശരണ്യ അച്ഛനമ്മമാരെപ്പോലെ പ്രാവിണ്യം നേടിയ ഒരു നർത്തകി കൂടിയാണ്. ധനൂഷിന്റെ കൂടെ അഭിനയിച്ച “യാരെടീ നീ മോഹിനീ ” എന്ന ചിത്രത്തിലെ മികച്ച സഹനടിക്കുള്ള വിജയ് T.V അവാർഡും ശരണ്യക്ക് ലഭിച്ചിരുന്നു.