കൊച്ചി : സോളാര്‍ ലൈംഗിക പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് കൊച്ചിയില്‍ തെളിവെടുപ്പ് നടത്തി. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ പി അനില്‍കുമാറിനെതിരായ കേസിലാണ് കൊച്ചി മരടിലെ ഹോട്ടലില്‍ കൊല്ലത്ത് നിന്നെത്തിയ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. പരാതിക്കാരിയുടെ സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്.
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സോളാര്‍ സംരംഭക നല്‍കിയ പീഡന പരാതികളിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ക്രൈംബ്രാഞ്ചിന്‍റെ സുപ്രധാനമായ നീക്കം. പരാതികളില്‍ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അന്വേഷണ സംഘം തെളിവെടുപ്പിലേക്ക് കടന്നത്.
മുന്‍ മന്ത്രി എപി അനില്‍കുമാര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ കൊച്ചിയിലെ ഹോട്ടലില്‍ പരാതിക്കാരിയുടെ സാന്നിധ്യത്തില്‍ തെളിവെടുപ്പ് നടത്തി.അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം എഎസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പിനെത്തിയത്. അന്വേഷണം വൈകുന്നുവെന്ന ആക്ഷേപമില്ലെന്നും പരാതികളില്‍ ഉറച്ചു നില്‍ക്കുന്നതായും പരാതിക്കാരി പറഞ്ഞു.