വാഷിംഗ്ടണ്‍ ഡിസി :അമേരിക്കയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു . കഴിഞ്ഞ 24 മണിക്കൂറിനിടെ 83,000ലേറെപ്പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ഒൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു .
വേള്‍ഡോ മീറ്ററും ജോണ്‍സ്ഹോപ്കിന്‍സ് സര്‍വകലാശാലയും പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്. രാജ്യത്ത് ഇതുവരെ 9,399,268 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത് . 236,057 പേര് മരണത്തിനു കീഴടങ്ങി. 24 മണിക്കൂറിനിടെ 900 പേരാണ് മരണമടഞ്ഞത്.6,057,345 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.3,105,866 പേരുടെ നില അതീവ ഗുരുതരമാണെന്നും രാജ്യത്തെ ആരോഗവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.
നിലവില്‍ 144,101,294 പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് പരിശോധന നടത്തിയിട്ടുള്ളത്.