ശിവശങ്കറിനെ സർവ്വീസിൽ നിന്ന് പുറത്താക്കണമെന്ന് ചെന്നിത്തല

0
82

കോട്ടയം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വര്‍ണ്ണക്കടത്ത് കേസില്‍ അഞ്ചാം പ്രതിയുമായ ശിവശങ്കറിനെ ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 311 പ്രകാരം സര്‍വ്വീസില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോട്ടയത്ത് ആവശ്യപ്പെട്ടു. കോട്ടയം നിയോജക മണ്ഡലത്തോടുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവഗണനയില്‍ പ്രതിഷേധിച്ച്‌ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരം തിരുനക്കര മൈതാനിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ശിവശങ്കര്‍ വാ തുറന്നാല്‍ ഉന്നതങ്ങളിലിരിക്കുന്ന പലരുടെയും നെഞ്ചിടിപ്പുയരും എന്നതിനാലാണ് നാളിതുവരെ മുഖ്യമന്ത്രി ശിവശങ്കറിനെതിരെ ഒന്നും സംസാരിക്കാത്തത്.മയക്കുമരുന്ന് കേസില്‍ കോടിയേരിയുടെ മകനെതിരെ ഒരു ചെറുവിരല്‍ അനക്കുവാന്‍ പോലും കേരള പോലീസ് തയ്യാറാകുന്നില്ല. പാര്‍ട്ടി സെക്രട്ടറിയുടെ രണ്ട് മക്കള്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ കൊണ്ട് കേരള പൊതു സമൂഹം നാണംകെട്ട് തലതാഴ്ത്തുകയാണ്.

 

വാളയാറിലെ അമ്മയുടെ ചുടുകണ്ണീര്‍ കേരളത്തിന്റെ കണ്ണീരാണ്. ആ അമ്മയുടെ കണ്ണീര്‍ ഈ സര്‍ക്കാറിന്റെ അന്ത്യം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി.സി.പ്രസിഡന്‍്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here