പ്രധാന വാർത്തകൾ
📰✍🏻 ലോകത്ത് കൊറോണ ബാധിതർ ഇതുവരെ :38,639,253
ആകെ മരണമടഞ്ഞത് :1,094,370 പേർ
📰✍🏻 ഇന്ത്യയിൽ 24 മണിക്കൂറിനിടെ 63,509 പുതിയ രോഗികൾ, 730 മരണങ്ങൾ
ആകെ രോഗബാധിതർ :7,301,804
ആകെ മരണമടഞ്ഞത് :111,272 പേർ
📰✍🏻സംസ്ഥാനത്ത് ഇന്നലെ 6244 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 5745 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 364 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7792 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
20 മരണങ്ങളാണ് ഇന്നലെ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആകെ മരണ സംഖ്യ 1066 ആയി.
📰✍🏻 രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക് :
മലപ്പുറം 1013, എറണാകുളം 793, കോഴിക്കോട് 661, തൃശൂര്‍ 581, തിരുവനന്തപുരം 581, കൊല്ലം 551, ആലപ്പുഴ 456, പാലക്കാട് 364, കോട്ടയം 350, കണ്ണൂര്‍ 303, കാസര്‍ഗോഡ് 224, പത്തനംതിട്ട 169, ഇടുക്കി 114, വയനാട് 84
📰✍🏻തെലങ്കാനയില്‍ കഴിഞ്ഞ ഒരു ദിവസമായി തുടരുന്ന പേമാരിയില്‍ 20 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. കനത്ത മഴയെ തുടര്‍ന്ന് ഹൈദരാബാദിലും പ്രാന്തപ്രദേശങ്ങളിലുമായി 17 പേരും നാഗാര്‍ക്കര്‍നൂള്‍ ജില്ലയില്‍ വീട് തകര്‍ന്ന് വീണ് മൂന്ന് പേരുമാണ് മരിച്ചത്. പേമാരിയെ തുടര്‍ന്ന് അയല്‍ സംസ്ഥാനമായ ആന്ധ്രാപ്രദേശിലും വിവിധ ഭാഗങ്ങളിലുമായി പത്തോളം പേര്‍ മരിച്ചു.
📰✍🏻കര്‍ണാടകയില്‍ 9,265 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 8,662 പേര്‍ രോഗമുക്തി നേടി. ഇന്നലെ 75 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടമായി. സംസ്ഥാനത്ത് ഇതുവരെ 7,35,371 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
📰✍🏻ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് . ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം. നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം മുന്‍കരുതലുകള്‍ സ്വീകരിച്ചുതുടങ്ങി
📰✍🏻മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കണമെന്ന കേസില്‍ കേന്ദ്രസര്‍ക്കാരിനോട് നവംബര്‍ രണ്ടിന് മുമ്ബ് നിലപാട് നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇതടൊപ്പം സാധാരണക്കാരന്റെ ദീപാവലി ആഘോഷം കേന്ദ്രസര്‍ക്കാരിന്റെ കയ്യിലാണെന്നും സുപ്രിം കോടതി ഓര്‍മ്മിപ്പിച്ചു.
📰✍🏻തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട നാളെ വൈകിട്ട് 5 ന് തുറക്കും
📰✍🏻കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ പ്രതിരോധിക്കാന്‍ നിയമനിര്‍മ്മാണം നടത്താനൊരുങ്ങി പഞ്ചാബ്. ഇതിനായി തിങ്കളാഴ്ച പ്രത്യേക നിയമസഭ സമ്മേളനം ചേരും
📰✍🏻മഹാരാഷ്ട്രയില്‍ 10,552 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15,54,389 ആയി. നിലവില്‍ 1,96,288 പേരാണ് സംസ്ഥാനത്ത് കൊവിഡ് ചികിത്സയില്‍ തുടരുന്നത്.
158 കൊവിഡ് മരണങ്ങളാണ് ഇന്നലെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 40,859 ആയി
📰✍🏻മന്ത്രിസഭാ യോഗത്തില്‍ പൊട്ടിത്തെറിച്ച് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കടലാക്രമണം തടയാനുള്ള ജിയോട്യൂബ് പദ്ധതിക്ക് അനുമതി വൈകുന്നതുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുടെ ക്ഷോഭപ്രകടനം
📰✍🏻തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും പരാതി നല്‍കി
📰✍🏻കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത കേസില്‍ സീരില്‍ നടി അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു.
📰✍🏻കേരള കോണ്‍ഗ്രസ് എം ഇടത് പക്ഷ ജനാധിപത്യ മുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ജോസ് കെ മാണി.രാജ്യസഭാ എം പി സ്ഥാനം രാജിവയ്ക്കുമെന്നും ജോസ് കെ മാണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
📰✍🏻രാജ്യത്തെ ആദ്യ സര്‍ക്കാര്‍ വാട്ടര്‍ ടാക്‌സി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. ജലഗതാഗത മേഖലയിലെ ഹൈബ്രിഡ് ക്രൂയിസ് വെസല്‍, ബോട്ടുകള്‍, വാട്ടര്‍ ടാക്‌സികള്‍ എന്നി പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11.30 ന് വിഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി നിര്‍വഹിക്കും.
📰✍🏻ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3892 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 5,050 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 28 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടമായി. ഇതുവരെ 7,67,465 പേര്‍ക്കാണ് ആന്ധ്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 7,19,477 പേര്‍ രോഗമുക്തി നേടി
📰✍🏻സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. ഇന്ന് മുതല്‍ അധിക ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ അറിയിച്ചു
📰✍🏻 അൺലോക്ക് 5.0: രാജ്യത്ത് സ്കൂളുകള്‍, സിനിമാ തിയേറ്ററുകള്‍, വിനോദ പാര്‍ക്കുകള്‍ തുടങ്ങിയവയ്ക്കാണ് ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. കണ്ടെയ്ന്‍മെന്‍റ് സോണിന് പുറത്തുള്ളവയ്ക്കാണ് പ്രവര്‍ത്തനാനുമതി. എന്നാല്‍ സ്കൂളുകളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളാണ് അന്തിമ തീരുമാനം എടുക്കുക.
📰✍🏻സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടെന്ന് NIA കോടതിയില്‍ വെളിപ്പെടുത്തി. സ്വപ്ന ഒഴിച്ചുള്ള പ്രതികളുടെ ജാമ്യാപേക്ഷയില്‍ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ വാദം നടന്നപ്പോഴാണ് NIA സംഘം ഇക്കാര്യം വ്യക്തമാക്കിയത്.
📰✍🏻എല്ലാ മന്ത്രാലയങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ ടെലികോം സേവനം ഉപയോഗിക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തു. ബിഎസ്‌എന്‍എല്‍, എംടിഎന്‍എല്‍ എന്നിവയുടെ സേവനം മാത്രം ഉപയോഗിക്കാനാണ് നിര്‍ദ്ദേശം
📰✍🏻എന്‍സിപി നേതാവും പാലാ എംഎല്‍എയുമായ മാണി സി കാപ്പനുമായി ഒരു രാഷ്ട്രീയ ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല
📰✍🏻യൂട്യൂബര്‍ വിജയ് പി.നായരെ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും കയ്യേറ്റം ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥനയുമായി ഭീമന്‍ കത്ത് : സാംസ്കാരിക- കലാ രംഗത്തെ പ്രമുഖരാണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരിക്കുന്നത്
📰✍🏻മാവോവാദികള്‍ക്കെതിരായുണ്ടായ പോലിസ് വെടിവയ്പ്പില്‍ വയനാട് കല്പറ്റ ജില്ലാ കോടതിയില്‍ സറണ്ടര്‍ ചെയ്ത തോക്കുകള്‍ തിരിച്ച് ആവശ്യപ്പെട്ട് തണ്ടര്‍ ബോള്‍ട്ട് ചീഫ് നല്‍കിയ അപേക്ഷ തള്ളി
✈️✈️✈️✈️✈️
📰✈️റഷ്യ തങ്ങളുടെ രണ്ടാമത്തെ കോവിഡ് 19 പ്രതിരോധ വാക്സിനും അംഗീകാരം നല്‍കി. മാസങ്ങള്‍ക്ക് മുമ്ബ് വാര്‍ത്തകളില്‍ നിറഞ്ഞ സ്പുട്നിക് വിക്ക് ശേഷം ‘എപിവാക് കൊറോണ’ എന്ന വാക്സിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്
📰✈️അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജരില്‍ ഭൂരിഭാഗം പേരുടെയും പിന്തുണ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡനെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍-അമേരിക്കന്‍ വോട്ടര്‍മാരില്‍ 70 ശതമാനം പേരും ബൈഡന് വോട്ടു ചെയ്യും
📰✈️ചില കുറ്റകൃത്യങ്ങളുടെ പേരില്‍ പ്രതികള്‍ക്ക് ചാട്ടവാറടി ശിക്ഷ നല്‍കുന്നത് നിര്‍ത്തലാക്കി സൗദി നീതിന്യായ മന്ത്രിയും സുപ്രിംകോടതി ചീഫ് ജസ്റ്റിസുമായ ഡോ. വലീദ് അല്‍സംആനി ഉത്തരവിറക്കി.
📰✈️മസ്കത്തില് നിന്ന് വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് പ്രഖ്യാപിച്ച് ഗോ എയര്‍.ഒമാന്‍ എയറിനും സലാം എയറിനും എയര്‍ ഇന്ത്യക്കും ഇന്‍ഡിഗോക്കും പിന്നാലെയാണ് ഗോ എയര്‍ സര്‍വീസ് പ്രഖ്യാപിച്ചത്
📰✈️യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1431 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1652 പേര്‍ രോഗമുക്തി നേടി. രണ്ടു പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 450 കവിഞ്ഞു.
📰✈️അമേരിക്കന്‍ വെബ് സര്‍വീസ് കമ്ബനിയായ യാഹൂ ഗ്രൂപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഇന്റര്‍നെറ്റ് വ്യവസായ രംഗത്ത് 19 വര്‍ഷം പഴക്കമുള്ള യാഹൂ ഗ്രൂപ്പ് 2020 ഡിസംബര്‍ 15ന് അടച്ചുപൂട്ടുമെന്ന് യാഹൂ അറിയിച്ചു.
📰✈️സഊദി അറേബ്യയിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി വീണ്ടും ഹൂത്തി ഡ്രോണ്‍ ആക്രമണം. ആക്രമണ ശ്രമത്തെ തകര്‍ത്തതായി അറബ് സഖ്യ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.
📰✈️ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളുമായി ഒരേസമയം സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ചെെനീസ് സെെനികരോട് യുദ്ധത്തിന് തയ്യാറാകാന്‍ പ്രസിഡന്റ് ഷി ജിന്‍പിംഗ് ആഹ്വാനം ചെയ്തു.
📰✈️രണ്ടാം ലോക മഹായുദ്ധത്തില്‍ ഉപേക്ഷിക്കപ്പെട്ട കൂറ്റന്‍ ബോംബ് നിര്‍വീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചു. പോളണ്ടില്‍ 1945ല്‍ യുദ്ധകപ്പല്‍ തകര്‍ക്കാനായി വ്യോമസേന അയച്ച ടാല്‍ബോയ് എന്നറിയപ്പെടുന്ന ഭൂകമ്ബ ബോംബാണ് നിര്‍വീര്യമാക്കുന്നതിനിടെ പൊട്ടിതെറിച്ചത്. പൊട്ടിതെറിയില്‍ ആളപായം ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി
📰✈️അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് പാലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷ്തായ്യ രംഗത്ത്. ഡൊണാള്‍ഡ് ട്രംപ് ഒരിക്കല്‍ കൂടി അമേരക്കയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടാല്‍ അത് ആ രാജ്യത്തിന്റെയും ലോകത്തിന്റെയും തന്നെ നാശത്തിലേക്ക് നയിക്കും എന്നാണ് മുഹമ്മദ് ഷ്തായ്യ പ്രതികരിച്ചിരിക്കുന്നത്
📰✈️ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ കിളിമഞ്ചാരോയില്‍ വലിയ അഗ്‌നിബാധ. മൂന്ന് ദിവസമായി തുടര്‍ച്ചയായി കത്തുന്ന മലനിരകളില്‍ നിരവധി സസ്യജാലങ്ങള്‍ക്ക് നാശമുണ്ടായിട്ടുണ്ടാകാമെന്നാണ് കരുതുന്നത്
🎖️🥍🏑🏸⚽🏏🥉
📰🏏 ഐ പി എൽ ൽ രാജസ്ഥാനെതിരെ ഡൽഹിക്ക് ജയം
📰⚽യുവന്റസ് ടീമില്‍ ഒരു താരത്തിന് കൂടെ കൊറോണ. അമേരിക്കന്‍ മിഡ്ഫീല്‍ഡറായ മക്കെന്നി ആണ് പുതുതായി കൊറോണ പോസിറ്റീവ് ആയിരിക്കുന്നത്
📰⚽ യുവേഫ നാഷൻസ് ലീഗ് : ഇംഗ്ലണ്ടിന് തോൽവി , ബെൽജിയം ,ഫ്രാൻസ്, പോളണ്ട്, സ്ലോവാനിയ, ഓസ്ട്രിയ, വെയിൽസ് ടീമുകൾക്ക് ജയം, ഇറ്റലി- ഹോളണ്ട് സമനില
📰⚽ ലോകകപ്പ് യോഗ്യത : ബ്രസീൽ പെറുവിനെ തോൽപ്പിച്ചു.