മുംബൈയിലെ ഗേറ്റ്വേ ഓഫ് ഇന്ത്യയിൽ അമൃത ഫഡ്നാവിസിന്റെ ദിവ്യജ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘ഗ്ലോബൽ പീസ് ഓണേഴ്സ് 2026’ വേദിയിൽ സദ്ഗുരുവുമായി സംസാരിച്ചിരുന്ന അനന്ത് അംബാനിയുടെ സംഭാഷണത്തിൽ ഷാറുഖ് ഖാൻ ഇടപെടാൻ ശ്രമിക്കുന്നതും അനന്ത് കൈവിരൽ ചൂണ്ടി നിശബ്ദനാകാൻ ആവശ്യപ്പെടുന്നതുമായ ക്ലിപ്പുകൾ കൂട്ടിച്ചേർത്ത്,
മിണ്ടാതിരിക്കാൻ അനന്ത് അംബാനി ആംഗ്യം കാണിച്ചുവെന്ന അവകാശവാദത്തോടെ പ്രചരിച്ച ഇൻസ്റ്റാഗ്രാം റീലിനെതിരെ ഷാറുഖ് ഖാൻ മാനനഷ്ടത്തിന് നിയമനടപടി സ്വീകരിച്ചു.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സുവിഗ്യ ശർമയ്ക്കെതിരെ തിങ്കളാഴ്ച അയച്ച നോട്ടീസിൽ, ആരോപണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതും അപകീർത്തികരവുമാണെന്ന് വ്യക്തമാക്കി റീൽ ഉടൻ നീക്കം ചെയ്യുക, പ്രചാരണം നിർത്തുക,
അടിക്കുറിപ്പുകളും പ്രസ്താവനകളും നീക്കം ചെയ്യുകയോ തിരുത്തുകയോ ചെയ്യുക, യഥാർത്ഥ ദൃശ്യങ്ങളും രേഖകളും സൂക്ഷിക്കുക, ആവശ്യങ്ങൾ നടപ്പിലാക്കിയെന്ന് രേഖാമൂലം സ്ഥിരീകരിക്കുക എന്നീ അഞ്ച് ആവശ്യങ്ങൾ 48 മണിക്കൂറിനുള്ളിൽ പാലിക്കാൻ ആവശ്യപ്പെട്ടു;
എന്നാൽ തന്റേത് ആവിഷ്കാര സ്വാതന്ത്ര്യത്തിൽ വരുന്ന വിമർശനമാണെന്നും ഷാറുഖ് ഖാനെ അപമാനിച്ചവരോട് ചോദിക്കാതെ തങ്ങൾക്കെതിരെ ആരോപണം ഉന്നയിക്കുകയാണെന്നും സുവിഗ്യ ശർമ മറുപടി നൽകി.







