മുംബൈ: രാജ്യത്തെ ഇന്നത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കൂടുതലും മഹാരാഷ്ട്ര, കര്‍ണാടക, കേരളം എന്നീ സംസ്ഥനങ്ങളില്‍ റിപോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ ഇന്ന് 11,416 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 308 പേര്‍ മരിച്ചു.26,440 പേര്‍ രോഗമുക്തരായി. ഇതോടെ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ചവരുട ആകെ എണ്ണം 15,17,434 ആയി ഉയര്‍ന്നു.40,040 പേര്‍ മരിച്ചു. 12,55,779 പേര്‍ രോഗമുക്തരായി. 2,21,156 പേരാണ് മഹാരാഷ്ട്രയില്‍ ചികിത്സയിലുള്ളത്.
ആന്ധ്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,653 പുതിയ കൊവിഡ് കേസുകളും 35 മരണങ്ങളും റിപോര്‍ട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്യപ്പെട്ട മൊത്തം കേസുകളുടെ എണ്ണം 7,50,517 ആയി ഉയര്‍ന്നു, ഇതില്‍ 46,624 സജീവ കേസുകളും 6,194 മരണങ്ങളും ഉള്‍പ്പെടുന്നു. തമിഴ്‌നാട്ടില്‍ ഇന്ന് 5,247 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5,222പേര്‍ രോഗമുക്തരായി. 67 പേരാണ് മരിച്ചത്.
ഇന്നത്തെ സംസ്ഥാനം തിരിച്ചുള്ള രോഗബാധിതരും മരണവും:
കേരളം 11755 രോഗബാധിതര്‍, 23 മരണം
കര്‍ണാടക 10,517 രോഗബാധിതര്‍, 102 മരണം
ഡല്‍ഹി 2,866 രോഗബാധിതര്‍, 48 മരണം
രാജസ്ഥാന്‍ 2,123 രോഗബാധിതര്‍, 15 മരണംമണിപ്പൂര്‍ 282 രോഗബാധിതര്‍, 2 മരണം
ചണ്ഡിഗഡ് 96 രോഗബാധിതര്‍, 2 മരണം
പഞ്ചാബ് 890 രോഗബാധിതര്‍, 25 മരണം
ജമ്മു കശ്മീര്‍ 635 രോഗബാധിതര്‍, 7 മരണം
പുതുച്ചേരി 337 രോഗബാധിതര്‍, 1 മരണം