മേയർ വി.വി. രാജേഷ് തനിക്ക് മകനെപ്പോലെയാണെന്ന് നടി മല്ലിക സുകുമാരൻ.

0
8

തിരുവനന്തപുരം മേയർ വി.വി. രാജേഷ് തനിക്ക് മകനെപ്പോലെയാണെന്ന് നടി മല്ലിക സുകുമാരൻ. മേയറുടെ ഓഫീസിലെത്തി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് താരം ഇക്കാര്യം പറഞ്ഞത്. 25 വർഷം മുമ്പ് ഒരു കൊച്ചുകുട്ടിയായിരുന്ന കാലം മുതൽ രാജേഷിനെ അറിയാമെന്നും ഇന്ന് മേയർ പദവിയിലെത്തിയ അദ്ദേഹം ഭാവിയിൽ കേന്ദ്രമന്ത്രിയോ പ്രധാനമന്ത്രിയോ വരെ ആയേക്കാമെന്നും മല്ലിക അഭിപ്രായപ്പെട്ടു. എല്ലാവരോടും ഒരുപോലെ സൗഹൃദപരമായി പെരുമാറുന്ന വ്യക്തിയാണ് രാജേഷെന്നും അവർ കൂട്ടിച്ചേർത്തു.

മേയറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം കാർത്തിക ദീപം തെളിക്കൽ ചടങ്ങിലും മല്ലിക സുകുമാരൻ പങ്കെടുത്തു. ആറ്റുകാൽ പൊങ്കാലയ്ക്കായി ഇഷ്ടിക അടുപ്പുകൾക്ക് പകരം ഇരുമ്പ് അടുപ്പുകൾ ഉപയോഗിക്കാനുള്ള മേയറുടെ നിർദേശത്തെയും താരം സ്വാഗതം ചെയ്തു. താനും മക്കളും ചേർന്ന് 2,000 ഇരുമ്പ് അടുപ്പുകൾ സൗജന്യമായി തിരുവനന്തപുരം കോർപ്പറേഷന് നൽകുമെന്നും മല്ലിക അറിയിച്ചു. ജനങ്ങൾക്ക് പ്രയോജനകരമായ പ്രവർത്തനങ്ങളെ രാഷ്ട്രീയഭേദമന്യേ പിന്തുണയ്ക്കുമെന്നും ആവശ്യമായ സാഹചര്യങ്ങളിൽ ക്രിയാത്മകമായ വിമർശനങ്ങൾ ഉന്നയിക്കുമെന്നും അവർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here