ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില

0
6
തുടർച്ചയായ അഞ്ചാം ദിവസവും സ്വർണവിലയിൽ വൻ ഇടിവ്. പവന് 360 രൂപ കുറഞ്ഞ് 91720 രൂപയായി. ​ഗ്രാമിന് 11,565 രൂപയാണ് ഇന്നത്തെ വില. ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നിരക്കാണിത്.
രണ്ടാഴ്ചയ്ക്കിടെ പവന് 15,000 രൂപയുടെ ഇടിവുണ്ടായി. 2025ന് ശേഷമാണ് സ്വർണവില ഇത്തരത്തിൽ വലിയ തോതിൽ താഴുന്നത്. കഴിഞ്ഞ ദിവസം പവന് 92,080 രൂപയും ഗ്രാമിന് 11,510 രൂപയുമായിരുന്നു വിപണി വില.
വെള്ളിയാഴ്ച മാത്രം പവന് 3,760 രൂപയുടെ കുറവുണ്ടായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 92,080 രൂപയായി താഴ്ന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ പവന് ആകെ 8,840 രൂപയുടെ ഇടിവാണ് ഉണ്ടായത്. സ്വർണവിലയിലെ തുടർച്ചയായ ഈ തകർച്ച വിപണിയിൽ വലിയ ശ്രദ്ധ നേടുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here