ബിജെപിയില്‍ നിന്നും രാജിവച്ച പത്മജ വേണുഗോപാലിനെ കോണ്‍ഗ്രസിലേക്ക് സ്വീകരിക്കുന്നതില്‍ രൂക്ഷവിമര്‍ശനുമായി കോൺഗ്രസ് നേതാവ് ജിന്റോ ജോണ്‍. പത്മജ കോണ്‍ഗ്രസിലേക്ക് തിരികെ വന്നിട്ട് എന്തു ചെയ്യാനാണെന്ന് ചോദിച്ച ജിന്റോ കോൺഗ്രസിനെ തേടിയെത്തുന്നത് അധികാരവീത കൊതികൊണ്ട് മാത്രമാണെന്നും വിമര്‍ശിച്ചു.
പത്മജയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത നേതാക്കളുടെ നിലപാടിനെയും ജിന്റോ വിമര്‍ശിക്കുന്നു. ബിജെപി വിടുന്ന ഭാഗ്യാന്വേഷികളെ കാത്ത് വാതില്‍ തുറന്നിട്ടിരിക്കേണ്ട ഗതികേട് കോണ്‍ഗ്രസിനില്ലെന്നും കോണ്‍ഗ്രസിലേക്കെന്ന് പറയാത്തവരെ ക്ഷണിക്കുന്ന ആവേശക്കമ്മിറ്റിക്കാർ അതുകൊണ്ട് പൊടിക്കൊന്നടങ്ങണമെന്നും ജിന്റോ ഫേസ്ബുക്കിൽ കുറിച്ചു.








