അമുലും മദർ ഡയറിയും പാൽ വില ഉയർത്തി; 2 മുതൽ 6 രൂപവരെ ഉയരും;

0
5

പാൽ ലഭ്യതയിലെ കുറവും സംഭരണച്ചെലവിലെ വർധനവും കണക്കിലെടുത്ത് പ്രമുഖ ക്ഷീരോൽപ്പാദക കമ്പനിയായ അമുൽ, നവംബർ 12 വ്യാഴാഴ്ച മുതൽ പാലിന്റെ വില ലിറ്ററിന് 2 മുതൽ 6 രൂപ വരെ വർധിപ്പിച്ചു. മദർ ഡയറിയും തങ്ങളുടെ വിവിധ തരം പാൽ ഉത്പന്നങ്ങളുടെ വില ലിറ്ററിന് 2 മുതൽ 4 രൂപ വരെ വർധിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. പുതിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ വരും.

ഹൈലൈറ്റ്:

  • പാൽ വില ഉയർത്തി അമുലും മദർ ഡയറിയും.
  • നവംബർ 12 വ്യാഴാഴ്ച മുതൽ വില വർധന നിലവിൽ വരും.
  • പ്രവർത്തനച്ചെലവ് കൂടിയതാണ് വില വർധനവിന് കാരണമെന്ന് മദർ ഡയറി.
പാൽ വില ഉയർത്തി അമുലും മദർ ഡയറിയും.
തിരുവനന്തപുരം: നവംബർ 12 വ്യാഴാഴ്ച മുതൽ പാൽ വില ലിറ്ററിന് രണ്ട് രൂപ മുതൽ ആറ് രൂപവരെ വർധിപ്പിച്ച് പ്രമുഖ ക്ഷീരോൽപ്പാദക കമ്പനിയായ അമുൽ. പാൽ ലഭ്യതയിലെ കുറവും സംഭരണച്ചെലവിലെ വർധനവും കണക്കിലെടുത്താണ് തീരുമാനം. മദർ ഡയറിയും തങ്ങളുടെ പാൽ ഉത്പന്നങ്ങളുടെ വില ലിറ്ററിന് 2 മുതൽ നാലുരൂപവരെ വർധിപ്പിച്ചു. പുതിയ നിരക്ക് നവംബർ 12 വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

അമുൽ നടപ്പിലാക്കുന്ന വില വർധനവ് ഓരോ ഉത്പന്നങ്ങൾക്കും വ്യത്യസ്തമായിരിക്കുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ടോൺഡ് പാൽ ((Toned Milk)) ലിറ്ററിന് 2 രൂപയും, ഫുൾ ക്രീം പാലിന് 4 രൂപയും, ഫുൾ ക്രീം എരുമപ്പാലിന് 6 രൂപയുമാണ് വർധിക്കുക. ക്ഷീരമേഖലയിൽ പാൽ ലഭ്യത കുറയുന്ന സാഹചര്യത്തിലാണ് ഈ വില വർധനവ് ഉണ്ടായിരിക്കുന്നത്.

കർഷകർക്ക് നൽകുന്ന വിലയിൽ വർധനവുണ്ടായതിനെത്തുടർന്ന് കമ്പനിയുടെ പ്രവർത്തനച്ചെലവ് കൂടിയതാണ് വില വർധനവിന് കാരണമെന്ന് മദർ ഡയറി കമ്പനി വൃത്തങ്ങൾ പറഞ്ഞു. ഇതിന് മുൻപ് 2026 മെയ് 14നാണ് വില വർധിപ്പിച്ചത്. 2025 ഏപ്രിലിലും കമ്പനി വിലയിൽ മാറ്റം വരുത്തിയിരുന്നു.

അമുൽ പാൽ വില വർധനവ്

അമുൽ വിവിധ തരം പാലുകളുടെ വില ലിറ്ററിന് 2 മുതൽ 6 രൂപവരെ വർധിപ്പിക്കും. 6.5 ശതമാനം കൊഴുപ്പടങ്ങിയ ഫുൾ ക്രീം എരുമപ്പാലിനായിരിക്കും ഏറ്റവും ഉയർന്ന വില വർധനവ്. ഫുൾ ക്രീം എരുമപ്പാലിന്റെ വില ലിറ്ററിന് 80 രൂപയിൽ നിന്ന് 86 രൂപയായി ഉയരും. ടോൺഡ് പാലിന് ലിറ്ററിന് 2 രൂപയും ഫുൾ ക്രീം പാലിന് ലിറ്ററിന് 4 രൂപയുമാണ് വർധിക്കുക.

മദർ ഡയറി പാൽ വില വർധിപ്പിച്ചു

മദർ ഡയറിയും തങ്ങളുടെ പാൽ ഉത്പന്നങ്ങളുടെ വില ലിറ്ററിന് 2 മുതൽ 4 രൂപ വരെ വർധിപ്പിച്ചു. പുതിയ നിരക്ക് നവംബർ 12 മുതൽ പ്രാബല്യത്തിൽ വരും. ഡൽഹി – എൻസിആർ (Delhi – NCR) മേഖലയിൽ ബൾക്ക് വെൻഡിങ് മെഷീനുകൾ വഴി വിൽക്കുന്ന ടോൺഡ് പാലിന് ഇനി ലിറ്ററിന് 60 രൂപ നൽകണം. നേരത്തെ ഇത് 58 രൂപയായിരുന്നു വില. ഫുൾ ക്രീം പാക്കറ്റ് പാലിന്റെ വില ലിറ്ററിന് 72 രൂപയിൽ നിന്ന് 76 രൂപയായി വർധിപ്പിച്ചു. പാക്കറ്റ് ടോൺഡ് പാലിന്റെ വില ലിറ്ററിന് 60 രൂപയിൽ നിന്ന് 62 രൂപയായും ഡബിൾ ടോൺഡ് പാലിന്റെ വില 54 രൂപയിൽ നിന്ന് 56 രൂപയായും ഉയർത്തി. പശുവിൻ പാലിന്റെ വില ലിറ്ററിന് 62 രൂപയിൽ നിന്ന് 65 രൂപയായും വർധിപ്പിച്ചു.

ഡൽഹി – എൻസിആർ മേഖലയിലെ ഏറ്റവും വലിയ പാൽ വിതരണക്കാരായ മദർ ഡയറി. ഡൽഹി – എൻസിആർ വിപണിയിൽ മദർ ഡയറി ദിവസവും ഏകദേശം 35 ലക്ഷം ലിറ്റർ പാൽ വിൽക്കുന്നുണ്ട്. സ്വന്തം ഔട്ട്‌ലെറ്റുകൾ, പൊതു വിപണി, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴിയാണ് ഈ വിൽപന നടക്കുന്നത്. കമ്പനിയുടെ ആകെ പ്രതിദിന പാൽ വിൽപന 50 ലക്ഷം ലിറ്ററിലധികമാണ്. സംഭരണച്ചെലവിലുണ്ടായ വർധനവിന്റെ ഒരു ഭാഗം ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ (വില വർധനവിലൂടെ) കമ്പനി തീരുമാനിച്ചതായി വൃത്തങ്ങൾ അറിയിച്ചു. പാൽ വിൽപനയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 75 – 80 ശതമാനവും മദർ ഡയറി കർഷകർക്ക് നൽകുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here