ഇനി വാട്സ്ആപ്പിലൂടെ തന്നെ പി.എഫ് ബാലൻസ് പരിശോധിക്കാം. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) ആണ് പുതിയ വാട്സ്ആപ്പ് സേവനം ആരംഭിച്ചത്. +91 8796441800 എന്ന ഔദ്യോഗിക നമ്പറിലേക്ക് ‘Hi’ എന്ന് സന്ദേശമയച്ചാൽ സേവനം ലഭ്യമാകും. ഭാഷ തിരഞ്ഞെടുത്ത ശേഷം പി.എഫ് ബാലൻസ്, അവസാന അഞ്ച് ഇടപാടുകൾ, പാസ്ബുക്ക് വിവരങ്ങൾ എന്നിവ പരിശോധിക്കാം. ഒ.ടി.പി വഴി തിരിച്ചറിയൽ ഉറപ്പാക്കിയ ശേഷമാണ് വിവരങ്ങൾ ലഭിക്കുക. എന്നാൽ സേവനം ആരംഭിച്ചതിന് പിന്നാലെ ചില ഉപയോക്താക്കൾ സാങ്കേതിക തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.






