ആരാധകര്‍ ആകാംക്ഷയോടെയും ഏറെ പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുന്ന ‘അതിമനോഹരം’. ക്രിസ്മസ് റിലീസായി തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിലെ ആദ്യ ഗാനം കേരള പിറവി ദിനമായ നാളെ (നവംബര്‍ 1) റിലീസ് ചെയ്യും.
‘സുന്ദര രാവണന്‍’ എന്ന ഗാനം നാളെ പത്തുമണിക്കാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. ‘തുടരും’ എന്ന സിനിമയ്ക്ക് വേണ്ടി മികച്ച സംഗീതം സൃഷ്‌ടിച്ച ജെയ്‌ക്‌സ് ബിജോയ് തന്നെയാണ് ‘അതിമനോഹര’ത്തിന്‍റെയും സംഗീത സംവിധായകൻ. ജേക്‌സ് ബിജോയ്‌യുടെ സംഗീതത്തില്‍ പിറക്കുന്ന ഈ ഗാനം റിലീസ് ചെയ്യുന്ന വിവരം മോഹന്‍ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
‘തുടരും’ എന്ന ഹിറ്റിന് ശേഷം മോഹൻലാല്‍-തരുണ്‍ മൂർത്തി കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രമാണ് ‘അതിമനോഹരം’. മോഹൻലാലിന്‍റെ കരിയറിലെ 366-ാമത് ചിത്രമാണിത്.
ആഷിക് ഉസ്‌മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിക് ഉസ്‌മാൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ഇടവേളക്കുശേഷം മീരാ ജാസ്‌മിൻ മോഹൻലാലിന്‍റെ നായികയായി എത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ‘ഉണ്ട’. ‘ഇഷ്‌ക്’, ‘പുള്ളിക്കാരൻ സ്റ്റാറാ’, ‘ആലപ്പുഴ ജിംഖാന’, ‘മഹാറാണി’ തുടങ്ങിയ സിനിമകൾ എഴുതിയ രതീഷ് രവിയാണ് ‘അതിമനോഹര’ത്തിന് വേണ്ടി തൂലിക ചലിപ്പിക്കുന്നത്.
ടി. എസ്. ലൗലജന്‍ എന്ന പൊലീസ് ഇന്‍സ്പെക്‌ടറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്.സാധാരണക്കാരനായ ഒരു പൊലീസ് സബ്ബ് ഇൻസ്പക്ടറുടെ ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നതെന്നാണ് സൂചന. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ലാലു അലക്‌സ്, മനോജ് കെ ജയന്‍, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു,കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന, എന്നിവരും പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.
‘ഓപ്പറേഷൻ ജാവ’, ‘സൗദി വെള്ളക്ക’, ‘തുടരും’ എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അതിമനോഹരം’. ക്രിസ്മസ് റിലീസായി ഡിസംബര്‍ 24 നാണ് ‘അതിമനോഹരം’ തിയേറ്ററുകളിലെത്തുക.
‘തുടരും’ ഉൾപ്പെടെ സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം. എഡിറ്റിംഗ്- വിവേക് ഹർഷൻ, ഓഡിയോ ഗ്രാഫി: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യും – ഡിസൈൻ – മഷർ ഹംസ, കോ-ഡയറക്ടർ – ബിനു പപ്പു,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – മിറാഷ് ഖാൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ -അഫ്നാസ് , മൊഹിത് കൃഷണൻ, സ്റ്റിൽസ് – അമൽ.സി. സദർ, പ്രൊഡക്ഷൻ മാനേജർ -ജോമോൻ ജോയ്, ചാലക്കുടി, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- എസ്സാൻ, പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്, പി ആര്‍ ഒ വാഴൂര്‍ ജോസ്.








