2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സ് പങ്കാളിത്തത്തെക്കുറിച്ച് സ്വന്തം ഭാവി നിലപാട് തുറന്നുപറഞ്ഞ് സഞ്ജു സാംസൺ.

0
6

ഇന്ത്യൻ ക്രിക്കറ്റിലെ നിലവിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സ് പങ്കാളിത്തത്തെക്കുറിച്ച് സ്വന്തം ഭാവി നിലപാട് തുറന്നുപറഞ്ഞ് സഞ്ജു സാംസൺ. 2028-ൽ ഇന്ത്യൻ ടീമിന്റെ പ്രധാന 15-അംഗ സ്ക്വാഡിൽ ഞാൻ ഉണ്ടാകുമോ എന്ന് പോലും എനിക്ക് ഉറപ്പില്ലാത്തപ്പോൾ, ഇപ്പോൾ തന്നെ ഒളിമ്പിക്‌സിനെക്കുറിച്ച് എങ്ങനെ പദ്ധതിയിടാൻ സാധിക്കുമെന്ന് സഞ്ജു വൈകാരികമായി ചോദിച്ചു.

​സഞ്ജു സാംസൺ തന്റെ യാഥാർത്ഥ്യബോധമുള്ള നിലപാടിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ്:

​”2028 ഒളിമ്പിക്സ് വരുമ്പോൾ നമുക്ക് നോക്കാം. ആ സമയത്ത് ഞാൻ ടീമിലുണ്ടെങ്കിൽ, ടീമിന് എന്നെ ആവശ്യമുണ്ടെങ്കിൽ, ഞാൻ മികച്ച രീതിയിൽ കളിക്കുന്നുണ്ടെങ്കിൽ ദൈവാനുഗ്രഹത്താൽ കാര്യങ്ങളെല്ലാം ഭംഗിയായി നടക്കും. ഇനി അഥവാ ഞാൻ അതിൽ ഉണ്ടായില്ലെങ്കിലും എനിക്ക് യാതൊരു പരാതിയുമില്ല, ഞാൻ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു. 2026 ലോകകപ്പിൽ ഞാൻ നേടികൊടുത്ത ആ വലിയ നേട്ടങ്ങൾ മറ്റൊരാൾക്കും എന്നിൽ നിന്ന് തട്ടിയെടുക്കാൻ സാധിക്കില്ല!”

​ടീമിലെ അനാവശ്യമായ മത്സരങ്ങളിലോ സ്വാർത്ഥമായ നീക്കങ്ങളിലോ താൻ പങ്കാളിയാകില്ലെന്നും സ്വന്തം ശൈലിയിൽ ക്രിക്കറ്റിനെ ആസ്വദിക്കുക മാത്രമാണ് ലക്ഷ്യമെന്നും സഞ്ജു ഓർമ്മിപ്പിക്കുന്നു. 2026 ലോകകപ്പ് കിരീടവിജയത്തിൽ ഇന്ത്യയ്ക്കായി നൽകിയ സമാനതകളില്ലാത്ത പ്രകടനങ്ങളുടെയും തകർപ്പൻ പ്രകടനങ്ങളുടെയും ആത്മവിശ്വാസം തന്നെയാണ് സഞ്ജുവിനെ ഈ രീതിയിൽ തുറന്നുപറയാൻ പ്രാപ്തനാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here