ഇന്ത്യൻ ഓപ്പണർമാര്‍ക്ക് പ്രത്യേകിച്ച് ഒന്നും പറഞ്ഞുകൊടുക്കേണ്ടതില്ലെന്ന് ക്യാപ്റ്റൻ ശ്രേയസ് അയ്യർ. 220 റൺസ് ചേസ് ചെയ്യുമ്പോൾ ആദ്യ ആറോവറുകളിൽ തന്നെ 85 റൺസൊക്കെ വരുന്നത് ഗംഭീരമായ തുടക്കമാണ്. കളി കൈകാര്യം ചെയ്യാനുള്ള അനുഭവ സമ്പത്ത് ഇന്ത്യയുടെ രണ്ട് ഓപ്പണർമാർക്കുണ്ടെന്നും എന്താണു ചെയ്യേണ്ടതെന്ന് അവർക്കു ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ലെന്നും ക്യാപ്റ്റൻ ശ്രേയസ് പറഞ്ഞു. ചിലപ്പോൾ അതു ശരിയായി സംഭവിക്കണമെന്നില്ല. പക്ഷേ ഓപ്പണർമാർ ക്ലിക്കായാൽ കളി അവർ സ്വന്തമാക്കിയിരിക്കുമെന്നും പിന്നീടു വരുന്ന ഞങ്ങൾ ഫിനിഷ് ചെയ്താൽ മാത്രം മതിയാകുമെന്നും ശ്രേയസ് വ്യക്തമാക്കി.








