സെക്രട്ടറിയേറ്റ് തീ പിടുത്തം : ഷോർട്ട് സർക്യൂട്ട് മൂലമല്ലന്ന് പ്രാഥമിക ഫോറൻസിക് റിപ്പോർട്ട്

0
117

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഷോ​​​ര്‍​​​ട്ട് സ​​​ര്‍​​​ക്യൂ​​​ട്ട് മൂ​​​ല​​​മ​​​ല്ല സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ല്‍ തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യ​​​തെ​​​ന്നു രാ​​​സ​​​പ​​​രി​​​ശോ​​​ധ​​​നാ റി​​​പ്പോ​​​ര്‍​​​ട്ട്. സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ ഓഫിസിലുണ്ടായ തീപിടിത്തം ഷോര്‍ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണെന്ന സര്‍ക്കാരിന്റെയും മറ്റും വാദം ഫൊറന്‍സിക് വിഭാഗം തള്ളി. പരിശോധിച്ച സാംപിളുകളില്‍ ഷോര്‍ട് സര്‍ക്യൂട്ടിന്റെ ലക്ഷണമൊന്നും കണ്ടെത്തിയില്ലെന്ന ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ ഫിസിക്സ് ഡിവിഷന്റെ റിപ്പോര്‍ട്ട് പൊലീസ് സിജെഎം കോടതിക്കു കൈമാറി.

ഓഗസ്റ്റ് 25 ലെ തീപിടിത്തത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാകണമെങ്കില്‍ ഇനി കെമിസ്ട്രി ഡിവിഷന്റെ പരിശോധന കൂടി പൂര്‍ത്തിയാകണം.ഇന്ത്യന്‍ തെളിവു നിയമം സെക്‌ഷന്‍ 45 പ്രകാരം ഫൊറന്‍സിക് റിപ്പോര്‍ട്ട് ആധികാരിക രേഖയായി പരിഗണിക്കും. പ്രോട്ടോക്കോള്‍ ഓഫിസില്‍ നിന്നു ശേഖരിച്ച സാംപിളുകള്‍ വച്ചു പ്രധാനമായും പരിശോധിച്ചതു ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യതയാണ്. സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ല. തീ പിടിക്കാന്‍ പെട്രോളോ മറ്റെന്തെങ്കിലുമോ കാരണമായോ എന്നറിയാന്‍ കെമിസ്ട്രി ഡിവിഷന്റെ പരിശോധനാ ഫലം വരണം. കത്തിയ സ്ഥലത്തു നിന്നു ചാരം ഉള്‍പ്പെടെ ഇതിനായി ശേഖരിച്ചിട്ടുണ്ട്.

 

മു​​​റി​​​ക്കു​​​ള്ളി​​​ല്‍ ക​​​ത്തി​​​ന​​​ശി​​​ച്ച 24 വ​​​സ്തു​​​ക്ക​​​ള്‍ പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ണു രാ​​​സ​​​പ​​​രി​​​ശോ​​​ധ​​​നാ റി​​​പ്പോ​​​ര്‍​​​ട്ട് ത​​​യാ​​​റാ​​​ക്കി​​​യ​​​തെ​​​ന്നു ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ല്‍ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ല്‍ സ​​​മ​​​ര്‍​​​പ്പി​​​ച്ച റി​​​പ്പോ​​​ര്‍​​​ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നു. ര​​​ണ്ടു ഫ​​​യ​​​ലു​​​ക​​​ള്‍ ക​​​ത്തി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍, കം​​പ്യൂ​​​ട്ട​​​ര്‍ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ ഉ​​​ള്‍​​​പ്പെ​​​ടെ ക​​​ത്തി ന​​​ശി​​​ച്ചി​​​രു​​​ന്നി​​ല്ല. ഫോ​​​റ​​​ന്‍​​​സി​​​ക് റി​​​പ്പോ​​​ര്‍​​​ട്ട് ല​​​ഭി​​​ക്കാ​​​ത്ത​​​തു​​മൂ​​ലം അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ര്‍​​​ട്ട് വൈ​​​കു​​​ന്നു എ​​​ന്ന ആ​​​ക്ഷേ​​​പം നി​​​ല​​​നി​​​ല്‍​​​ക്കു​​​ന്പോ​​​ഴാ​​​ണു രാ​​​സ​​​പ​​​രി​​​ശോ​​​ധ​​​ന റി​​​പ്പോ​​​ര്‍​​​ട്ട് കോ​​​ട​​​തി​​​യി​​​ല്‍ സ​​​മ​​​ര്‍​​​പ്പി​​​ക്കു​​​ന്ന​​​ത്.

സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ പ്രോ​​​ട്ടോകോള്‍ ഓ​​​ഫീ​​​സി​​​ല്‍ ഓ​​​ഗ​​​സ്റ്റ് 25 നാ​​​യി​​​രു​​​ന്നു തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യ​​​ത്. സ്വ​​​ര്‍​​​ണ​​​ക്ക​​​ട​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഫ​​​യ​​​ലു​​​ക​​​ളാ​​​ണ് ക​​​ത്തിന​​​ശി​​​ച്ച​​​തെ​​​ന്നും തീ​​​പി​​​ടി​​​ത്ത​​​ത്തി​​​നു പി​​​ന്നി​​​ല്‍ ദു​​​രൂ​​​ഹ​​​ത​​​യു​​​ണ്ടെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷം ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here