അർബുദ ചികിത്സയിലെ പുതിയ നാഴികക്കല്ല്: ‘

0
5

 അർബുദ ചികിത്സാരംഗത്ത് പുതിയ കണ്ടുപിടിത്തവുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി (IICT). അർബുദ ചികിത്സ കൂടുതൽ സുരക്ഷിതവും ഫലപ്രദവുമാക്കുന്നതിനായി ‘സിഗ്നൽ നാനോ’ എന്ന നൂതന നാനോ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഹൈദരാബാദിലെ ഈ ഗവേഷണ സ്ഥാപാനം. ഡോ. അഭിജിത് ജനയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഈ പുതിയ നാനോ പ്ലാറ്റ്‌ഫോമിൻ്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. പ്രശസ്‌ത അന്താരാഷ്ട്ര ശാസ്ത്ര മാസികയായ ജേണൽ ഓഫ് മെറ്റീരിയൽസ് കെമിസ്ട്രി ബിയിൽ ഈ സുപ്രധാന കണ്ടെത്തൽ പ്രസിദ്ധീകരിച്ചിരിന്നു.

പ്രധാനമായി രണ്ട് തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ നാനോ പ്ലാറ്റ്‌ഫോം പ്രവർത്തിക്കുന്നത്. ആരോഗ്യകരമായ കോശങ്ങൾക്ക് ദോഷം വരുത്താതെ അർബുദ കോശങ്ങളെ മാത്രം നശിപ്പിക്കുന്നതിനായുള്ള റിയാക്‌ടീവ് ഓക്സിജൻ സ്‌പീഷീസ്’, ചുവന്ന പ്രകാശം എന്നീവ ഉപയോഗിച്ചാണ് ഈ പ്ലാറ്റ്‌ഫോം പ്രവർത്തിക്കുന്നത്.

നാനോ പ്ലാറ്റ്‌ഫോമിൻ്റെ പ്രവർത്തനരീതി

ആരോഗ്യകരമായ കോശങ്ങൾക്ക് ദോഷം വരുത്താതെ അർബുദ കോശങ്ങളെ മാത്രം നശിപ്പിക്കുന്നതിനായുള്ള റിയാക്‌ടീവ് ഓക്സിജൻ സ്‌പീഷീസ്’, ചുവന്ന പ്രകാശം എന്നീവ ഉപയോഗിച്ചാണ് ഈ പ്ലാറ്റ്‌ഫോം പ്രവർത്തിക്കുന്നത്. ശരീരത്തിലെ കോശങ്ങളുടെ ഉപാപചയ പ്രവർത്തനങ്ങൾക്കിടയിൽ പുറത്തുവിടുന്ന രാസവസ്‌തുക്കളാണ് റിയാക്‌ടീവ് ഓക്‌സിജൻ സ്‌പീഷീസ്. സാധാരണ ആരോഗ്യകരമായ കോശങ്ങളെ അപേക്ഷിച്ച് അർബുദ കോശങ്ങളിൽ ഇതിൻ്റെ അളവ് വളരെ കൂടുതലായിരിക്കും.

ഈ നാനോ-മരുന്ന് ശരീരത്തിൽ പ്രവേശിക്കുമ്പോൾ, സാധാരണ കോശങ്ങളെ ഒഴിവാക്കി, ഉയർന്ന അളവിൽ ഉള്ള അർബുദ കോശങ്ങളെ മാത്രം ലക്ഷ്യമിടുന്നു. എന്നാൽ, ആർഒസിയുമായി സമ്പർക്കമുണ്ടാകുന്നതുകൊണ്ട് മാത്രം മരുന്ന് പുറത്തുവരുന്നില്ല.

മറിച്ച്, അർബുദ മുഴയുള്ള ഭാഗത്തേക്ക് ഡോക്‌ടർമാർ പുറത്തുനിന്ന് ഒരു പ്രത്യേക ചുവന്ന പ്രകാശം പതിപ്പിക്കേണ്ടതുണ്ട്. ഈ പ്രകാശം ഏൽക്കുമ്പോൾ, നാനോ-പ്ലാറ്റ്‌ഫോമിനുള്ളിലെ ചികിത്സാ ഘടകം നേരിട്ട് അർബുദ കോശങ്ങളുടെ മൈറ്റോകോൺ‌ഡ്രിയയിലേക്ക് (കോശങ്ങളിലെ ഊർജ കേന്ദ്രം) പുറത്തുവിടപ്പെടുന്നു. ഇതിലൂടെ അർബുദ വളർച്ച തടയുന്നതിൽ വിജയം കൈവരിക്കും.

3D ട്യൂമർ, ചർമാർബുദം എന്നിവയുടെ മാതൃകകളിൽ അർബുദ വളർച്ചയെ ഫലപ്രദമായി തടയാൻ ഈ രീതിക്ക് കഴിയുമെന്ന് പ്രാഥമിക പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ശരീരത്തിലുണ്ടാകുന്ന പാർശ്വഫലങ്ങൾ പരമാവധി കുറയ്ക്കാൻ ഈ ‘സ്‌മാർട്ട് തെറനോസ്റ്റിക്’ (രോഗനിർണയത്തിനും ചികിത്സയ്ക്കും ഒരേസമയം ഉപയോഗിക്കാവുന്ന) സംവിധാനത്തിന് സാധിക്കുന്നു. ആരോഗ്യകരമായ കോശങ്ങൾക്ക് ദോഷം വരുത്താതെ അർബുദം ബാധിച്ച കോശങ്ങളെ കൃത്യമായി ലക്ഷ്യമിടാൻ ഈ ചികിത്സാ രീതിയിലൂടെ കഴിയുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. നാഗമല്ലികാർ റെഡ്ഡി, അമർസിംഗ്, സൗമ്യദീപ് പോദ്ദാർ, രാകേഷ് മെൻജി, യോഗേഷ് ചന്ദ്ര, ബിശ്വജിത് സാഹ എന്നിവരാണ് അവിജിത് ജനയ്ക്ക് ഒപ്പം ഈ ഗവേഷണത്തിൽ പങ്കാളികളായ മറ്റ് ശാസ്ത്രജ്ഞർ.

LEAVE A REPLY

Please enter your comment!
Please enter your name here