മലയാള ചലച്ചിത്ര നടൻ സുധീർ സുകുമാരൻ തനിക്ക് ക്യാൻസർ വരാൻ കാരണം അൽഫാം ചിക്കന്റെ കരിഞ്ഞ ഭാഗം അമിതമായി കഴിച്ചതാകാമെന്ന വ്യക്തിപരമായ ഒരു സംശയമാണ് അദ്ദേഹം പ്രകടിപ്പിച്ചത്.
അൽഫാം, ബാർബിക്യു, തുടങ്ങിയ ചിക്കൻ കരിഞ്ഞ ഭാഗങ്ങൾ കഴിക്കാൻ എനിക്ക് വളരെ ഇഷ്ടമായിരുന്നുവെന്നും. അത് വലിയ അളവിൽ കഴിച്ചിരുന്നുവെന്നും നടൻ സുധീർ പറയുന്നു.
ചിക്കൻ ഒരുപാട് കഴിച്ചപ്പോൾ അതിനൊപ്പം പച്ചക്കറികളോ ഫൈബർ അടങ്ങിയ മറ്റ് ഭക്ഷണങ്ങളോ കാര്യമായി ഉൾപ്പെടുത്തിയിരുന്നില്ല. എന്നും അദ്ദേഹം വെളിപ്പെടുത്തി.
2021-ലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിക്കുന്നത്. ഒരു തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനിടെ കഠിനമായ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗവിവരം പുറത്തറിയുന്നത്.
തുടക്കത്തിൽ പൈൽസ് (Piles) ആണെന്ന് കരുതി അദ്ദേഹം ഇത് അവഗണിച്ചിരുന്നു.
രോഗനിർണ്ണയത്തിന് ശേഷം അദ്ദേഹം അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും രോഗബാധിതമായ കുടലിന്റെ ഭാഗം മുറിച്ചു മാറ്റുകയും ചെയ്തു. പിന്നീട് ശക്തമായ മനോധൈര്യത്തോടെ ചികിത്സ പൂർത്തിയാക്കി അദ്ദേഹം കാൻസറിനെ വിജയകരമായി അതിജീവിച്ചു.
അദ്ദേഹത്തിന് ക്യാൻസർ മൂന്നാം സ്റ്റേജ് ആയിരുന്നു. കഠിനമായ മനോധൈര്യത്തിലൂടെയാണ് അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവന്നത്
രോഗനിർണയത്തിന് ശേഷം തന്റെ രോഗകാരണത്തെക്കുറിച്ച് ഒരുപാട് ചിന്തിച്ചപ്പോഴാണ് ഈ ഭക്ഷണ ശൈലിയാണ് തന്നെ രോഗബാധിതനാക്കിയതെന്ന നിഗമനത്തിൽ അദ്ദേഹം എത്തിയത്.
#sudheersukumaran





