എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിലുള്ള പുരാതനമായ യഹൂദ ആരാധനാകേന്ദ്രമാണ് മട്ടാഞ്ചേരി ജൂതപ്പള്ളി എന്നറിയപ്പെടുന്നത്. മലബാർ യഹൂദരാണ് 1567-ൽ ഈ സിനഗോഗ് പണി കഴിപ്പിച്ചത്. കോമൺവെൽത്ത് രാജ്യങ്ങളിൽ തന്നെയും ഏറ്റവും പഴയ സിനഗോഗായാണ് ഈ ജൂതപള്ളി അറിയപ്പെടുന്നത്.[അവലംബം ആവശ്യമാണ്] ( ഇന്ത്യയിലെ ആദ്യത്തെ ജൂതപ്പള്ളി പണികഴിപ്പിച്ചത് A.D നാലാം നൂറ്റാണ്ടിൽ കൊടുങ്ങല്ലൂരിൽ ( ക്രാങ്കനൂർ) ആയിരുന്നു. ആ കാലഘട്ടത്തിൽ ജൂതന്മാർ തെക്കെ ഇന്ത്യൻ മേഖലയിലെ കേരളത്തിലെ മലബാർ തീരത്ത് ഉടനീളം വാണിജ്യ രംഗത്ത് നല്ലൊരു സ്ഥാനം വഹിച്ചിരുന്നു. A.D പതിനാലാം നൂറ്റാണ്ടിൽ അവർ കൊച്ചിയിലേക്ക് മാറി താമസിക്കുകയും അവിടെ ഒരു പുതിയ സിനഗോഗ് പണിയുകയും ചെയ്തത് ) ചരിത്രത്തിന്റെ ശേഷിപ്പായ ഈ പള്ളിക്ക് പുറത്ത് ഒരു വലിയ ഘടികാരം ഇപ്പോഴുമുണ്ട്. കൈകൊണ്ട് വരച്ച വെവ്വേറെ ചിത്രങ്ങളോട് കൂടി ചൈനയിൽ നിർമ്മിച്ച ഇരുനൂറ്റിയമ്പത്താറ് പോഴ്സ്‌ലെയിൻ തറയോടുകൾ ഈ ദേവാലയത്തിന്റെ നിലത്ത് പാകിയിരിക്കുന്നു. 1000-ആമാണ്ടിലെ ഭാസ്കര രവിവർമ്മന്റെ ചെപ്പേടും 1805-ൽ തിരുവിതാംകൂർ മഹാരാജാവ് സംഭാവന ചെയ്ത പൊൻകിരീടവും ബ്രിട്ടീഷ് റസിഡണ്ടന്റ് ആയിരുന്ന കേണൽ മെക്കാളെ സമർപ്പിച്ച ഏതാനും വെള്ളിവിളക്കുകളുമാണ് ഇവിടെയുള്ള മറ്റ് ആകർഷണങ്ങൾ.
-
- നിർമ്മാണം: 1760 CE (എസെക്കിയേൽ റഹാബി)
- ഉയരം: ഏകദേശം 45 അടി
- നാല് വശങ്ങളിലെ ഡയലുകൾ:
-
- മലയാളം അക്കങ്ങൾ: മട്ടാഞ്ചേരി കൊട്ടാരത്തിനും പ്രാദേശിക ജനങ്ങൾക്കും അഭിമുഖമായി (വടക്ക് വശം)
- ഹീബ്രു അക്കങ്ങൾ: ജൂതപ്പള്ളിക്ക് അഭിമുഖമായി (തെക്ക് വശം)
- റോമൻ അക്കങ്ങൾ: തുറമുഖത്തിനും വിദേശ വ്യാപാരികൾക്കും അഭിമുഖമായി (കിഴക്ക് വശം)
- നാലാമത്തെ വശം: അക്കങ്ങൾ ഇല്ലാതെ ശൂന്യമായി കിടക്കുന്നു (പടിഞ്ഞാറ് വശം)
-
എസെക്കിയേൽ റഹാബി (1694–1771) ഇന്ത്യയിലെ കൊച്ചിയിൽ ഏകദേശം 50 വർഷക്കാലം ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രധാന ജൂത വ്യാപാരിയായിരുന്നു. റബ്ബി റഹാബി എസെക്കിയേൽ, (അല്ലെങ്കിൽ എസെക്കിയേൽ റഹാബി ) ആധുനിക സിറിയയിലെ അലപ്പോയിൽ നിന്നുള്ളയാളായിരുന്നു. പുതിയ നിയമത്തിന്റെ – യേശുവിന്റെ അനുയായികളുടേതായ സുവിശേഷ പുസ്തകം (c.1750) എന്ന തന്റെ വാദപരമായ ഹീബ്രു വിവർത്തനത്തിലൂടെ മാത്രം അറിയപ്പെടുന്ന ഒരു റബ്ബിക് എഴുത്തുകാരൻ .






