ആരാണ് വിനായക് ദാമോദർ സാവർക്കർ (Vinayak Damodar Savarkar)

0
5
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെയും ഹിന്ദുത്വ രാഷ്ട്രീയത്തിലെയും വിവാദപരവും പ്രമുഖവുമായ ഒരു വ്യക്തിത്വമായിരുന്നു [വിനായക് ദാമോദർ സാവർക്കർ (Vinayak Damodar Savarkar)]. ‘വീർ സാവർക്കർ’ എന്ന് അറിയപ്പെടുന്നു. ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിൽ പങ്കാളിയായ അദ്ദേഹം, പിന്നീട് ഹിന്ദു മഹാസഭയുടെ പ്രധാന നേതാവായി മാറി. ആധുനിക ഹിന്ദുത്വ ആശയങ്ങൾക്ക് രൂപം നൽകിയത് അദ്ദേഹമാണ്. 
ജനനവും ആദ്യകാല ജീവിതവും
  • 1883 മെയ് 28-ന് മഹാരാഷ്ട്രയിലെ നാസിക്കിൽ ജനിച്ചു.
  • ബ്രിട്ടീഷ് ഭരണത്തിനെതിരെ ‘അഭിനവ് ഭാരത്’ എന്ന രഹസ്യ സംഘടന ഉണ്ടാക്കി.
  • 1857-ലെ സ്വാതന്ത്ര്യസമരത്തെക്കുറിച്ച് പുസ്തകം എഴുതി. 
ജയിൽവാസവും മാപ്പപേക്ഷയും
  • ബ്രിട്ടീഷ് സർക്കാരിനെതിരെ പ്രവർത്തിച്ചതിന് അമാന്തമാൻ സെല്ലുലാർ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു.
  • ജയിലിൽ കിടന്ന കാലത്ത് ബ്രിട്ടീഷ് സർക്കാരിന് ദയാഹർജികളും മാപ്പപേക്ഷകളും നൽകി.
  • തുടർന്ന് ഉപാധികളോടെ ജയിൽ മോചിതനായി. 
ഹിന്ദുത്വ ആശയങ്ങളും വിവാദങ്ങളും
  • ‘ഹിന്ദുത്വ’ എന്ന പദം ജനപ്രിയമാക്കുകയും അതിനെ രാഷ്ട്രീയ ആശയമായി വികസിപ്പിക്കുകയും ചെയ്തു.
  • ജാതിവ്യവസ്ഥയ്ക്കെതിരെ പ്രവർത്തിച്ചു. എന്നാൽ ഗാന്ധി വധവുമായി ബന്ധപ്പെട്ട് വിചാരണ നേരിടുകയും പിന്നീട് കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തു.
  • ഇന്ത്യൻ ചരിത്രത്തിൽ ഇന്നും വലിയ രാഷ്ട്രീയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വിധേയനാകുന്ന വ്യക്തിയാണ് സാവർക്കർ.

ഇന്ത്യയിലും ഇംഗ്ലണ്ടിലുമായി വിദ്യാഭ്യാസം നടത്തുന്ന കാലത്താണ് വി.ഡി. സാവർക്കർ ഹിന്ദുത്വവിപ്ലവത്തിന്റേതായ പാത സ്വീകരിക്കുന്നത്. ഇക്കാലഘട്ടത്തിൽ അദ്ദേഹം, അഭിനവ് ഭാരത് സൊസൈറ്റിഫ്രീ ഇന്ത്യ സൊസൈറ്റി എന്നീ രണ്ടു സംഘടനകൾ സ്ഥാപിച്ചു. ഇന്ത്യാ ഹൌസ് എന്ന വിപ്ലവപാർട്ടിയുമായുള്ള ബന്ധത്തിന്റെ പേരിൽ 1911 ൽ അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു. നാസിക് കളക്ടറായിരുന്ന ജാക്സനെ വിധിക്കാൻ ശ്രമിച്ചതിനും, ബ്രിട്ടീഷ് രാജകുടുംബത്തിനെതിരേ ഗൂഢാലോചനനടത്തിയതിനു 50 കൊല്ലത്തെ തടവു ശിക്ഷക്കു വിധിക്കപ്പെടുകയും ശിക്ഷ അനുഭവിക്കാൻ സവർക്കറെ ആന്റമാൻ നിക്കോബാർ ദ്വീപുകളിലുള്ള ജയിലിലടക്കുകയും ചെയ്തു.

ജയിലിൽവെച്ച് അദ്ദേഹം ഹിന്ദുത്വത്തെ നിർവചിയ്ക്കുന്ന നിരവധി ലേഖനങ്ങളെഴുതിയിരുന്നു. 13 വർഷം ആന്തമാനിൽ തടവുശിക്ഷ അനുഭവിച്ച സാവർക്കർ, താൻ ഇനി മുതൽ ബ്രിട്ടീഷുകാർക്കെതിരെ പ്രവർത്തിക്കില്ലെന്ന്‌ മാപ്പ് എഴുതി നൽകിയതിന്റെ ഫലമായി 1924 ൽ ജയിൽ മോചിതനായി. 1920 മുതലാണ് വീർ എന്ന വിശേഷണം സവർക്കറിന്റെ പേരിനോട് ചേർക്കപ്പെട്ടത്. ആദ്യമായി സവർക്കറെ വീർ എന്ന് വിശേഷിപ്പിച്ചത് ഭോപട്കർ ആണെന്ന് കരുതപ്പെടുന്നു.  പിന്നീട് ദേശീയത പ്രചരിപ്പിക്കാൻ അദ്ദേഹം രാജ്യമൊട്ടാകെ സഞ്ചരിച്ചു. കോൺഗ്രസ്സിന്റെ നയങ്ങളെ പലപ്പോഴും നഖശിഖാന്തം എതിർത്ത സാവർക്കർ ഒപ്പം ക്വിറ്റ് ഇന്ത്യാ മൂവ്മെന്റിനെയും എതിർത്തിരുന്നുമോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായെങ്കിലും, തെളിവുകളുടെ അഭാവത്തിൽ അദ്ദേഹം വിട്ടയക്കപ്പെട്ടു. പീന്നിട് കപൂർ കമ്മീഷൻ ഗാന്ധിവധത്തിലെ ഗൂഢാലോചനയിൽ അദ്ദേഹത്തിനുണ്ടായിരുന്ന പങ്ക് സ്ഥിരീകരിച്ചിട്ടുണ്ട്. 1966 ഫെബ്രുവരി 26 ന് തന്റെ 82 ആം വയസ്സിൽ അദ്ദേഹം മരണപ്പെട്ടു.

 

LEAVE A REPLY

Please enter your comment!
Please enter your name here