ഈ വർഷം 50000 പേർക്ക് തൊഴിൽ : വാഗ്ദാനങ്ങളുമായി മുഖ്യമന്ത്രി

0
103

ഈ വര്‍ഷം ഡിസംബറിനകം 50,000 പേര്‍ക്ക് തൊഴിലെന്ന വാഗ്ദാനവുമായി സര്‍ക്കാര്‍. സര്‍ക്കാര്‍, പൊതുമേഖലകളില്‍ നൂറു ദിവസത്തിനകം 18,600 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിഎസ്‍സി വഴി നൂറു ദിവസത്തിനുള്ളില്‍ അയ്യായിരം പേര്‍ക്ക് നിയമനം നല്‍കും. വിദ്യാഭ്യാസ മേഖലയില്‍ ആകെ 10968 പേര്‍ക്ക് നിയമനം നല്‍കും.ഇപ്പോഴുള്ള 6911 തസ്തികകളിലെ നിയമനം ക്രമപ്പെടുത്തുകയും ചെയ്യും പൊതുമേഖലാസ്ഥാപനങ്ങളില്‍ 3977 പേര്‍ക്ക് തൊഴില്‍ നല്‍കും. ഒഴിവുകള്‍ അടിയന്തരമായി പിഎസ്‍സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കര്‍ശന നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here