വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 30ന്

0
3

ഡോംബിവ്ലി: വേള്‍ഡ് മലയാളി ഫെഡറേഷന്‍ മഹാരാഷ്ട്ര സ്റ്റേറ്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘മഹാ പൊന്നോണം 2026’ ഓഗസ്റ്റ് 30ന് ഡോംബിവ്ലി ജിംഖാന ഹാളില്‍ നടക്കും. വൈകിട്ട് 7മുതല്‍ ആരംഭിക്കുന്ന ആഘോഷ പരിപാടികളില്‍ ചലച്ചിത്ര നടനും ഗായകനുമായ ജയരാജ് വാരിയര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

മലയാളത്തിന്‍റെ തനിമയും കേരളത്തിന്‍റെ സാംസ്‌കാരിക പൈതൃകവും വിളിച്ചോതുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികളാണ് ആഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറുക. മാവേലി വരവേല്‍പ്പ്, തിരുവാതിര, നാടോടിനൃത്തങ്ങള്‍, ഒപ്പന, മാര്‍ഗംകളി, വഞ്ചിപ്പാട്ട് തുടങ്ങിയ കേരളീയ കലാരൂപങ്ങള്‍ ആഘോഷത്തിന് മാറ്റുകൂട്ടും.

ആഘോഷത്തിന്‍റെ ഭാഗമായി വൈകിട്ട് 7ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ എസ്എസ്എല്‍സി, എച്ച്എസ്‌സി പരീക്ഷകളില്‍ മികച്ച വിജയം നേടിയ അംഗങ്ങളുടെ കുട്ടികളെ അനുമോദിക്കും.

170 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള വേള്‍ഡ് മലയാളി ഫെഡറേഷന്‍ മഹാരാഷ്ട്ര സ്റ്റേറ്റ് കൗണ്‍സില്‍ രക്ഷാധികാരി ഡോ. ഉമ്മന്‍ ഡേവിഡ്, പ്രസിഡന്‍റ് ഡോ. റോയ് മാത്യു ജോണ്‍, സെക്രട്ടറി ഡൊമിനിക് പോള്‍, ട്രഷറര്‍ ബിനോയ് തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

പ്രേംലാല്‍, സിന്ധു നായര്‍, ഡോ.ജയശ്രീ മേനോന്‍, ബിജു രാജന്‍, സ്മിത, ഉണ്ണിക്കൃഷ്ണക്കുറുപ്പ്, കൃഷ്ണകുമാര്‍, ശിവറാം മഠത്തില്‍ തുടങ്ങിയവരടങ്ങുന്ന കമ്മിറ്റിയാണ് ഏകോപനം നിര്‍വഹിക്കുന്നത്.പരിപാടിയില്‍ പങ്കെടുക്കാന്‍ മുന്‍കൂര്‍ പാസ് ആവശ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here