തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. ഒരു പവൻ സ്വർണത്തിന് 1240 രൂപ കുറഞ്ഞ് 1,05,720 രൂപയിലെത്തി. ഗ്രാമിന് 155 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 13,215 രൂപയായി ഇന്നത്തെ വിപണി വില. ദിവസങ്ങളായി കുതിച്ചുയരുന്ന സ്വർണവിലയിലാണ് ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.
മറ്റ് കാരറ്റുകളുടെ വില
മറ്റ് കാരറ്റുകൾക്കും ഇന്ന് വിലയിൽ മാറ്റമുണ്ട്. 18 കാരറ്റ് ഗ്രാമിന് 130 രൂപ കുറഞ്ഞ് 10, 855 രൂപയാണ് ഇന്നത്തെ വില. ഇതോട പവന് 86,840 രൂപയായി. അതേസമയം 14 കാരറ്റ് ഗ്രാമിന് 100 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 67,680 രൂപയായി ഇന്നത്തെ വിപണി വില. 9 കാരറ്റ് സ്വർണത്തിലെ വിലയിലും ഇന്ന് മാറ്റമുണ്ട്. ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്. ഇതോടെ 43, 640 രൂപയായി ഇന്നത്തെ പവൻ്റെ വില.
വെള്ളിവില
സ്വർണത്തോടൊപ്പം വ്യാപാര മേഖലയിൽ ദിനംപ്രതി വെള്ളിക്കും ആവശ്യക്കാർ ഏറെയാണ്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും 10 ഗ്രാം വെള്ളിക്ക് 2,350 രൂപയുമാണ് വിപണി വില. അതേസമയം ഇന്നതെ ഒരു ഗ്രാം വെള്ളിക്ക് 230 രൂപയും 10 ഗ്രാം വെള്ളിക്ക് 2,300 രൂപയുമായിരുന്നു വില.
സംസ്ഥാനത്ത് സ്വർണാഭരണങ്ങൾക്ക് വില ഈടാക്കുന്നത് സ്വർണവില, പണിക്കൂലി, ജിഎസ്‌ടി, ഹോൾമാർക്കിങ് ചാർജ് എന്നിവ ചേർത്താണ്. ഉപഭോക്താക്കൾ തെരഞ്ഞെടുക്കുന്ന ആഭരണത്തിൻ്റെ ഡിസൈനുകളും നിർമാണവും അനുസരിച്ച് പണിക്കൂലി വ്യത്യാസപ്പെടും. മെഷീൻ ഉപയോഗിച്ച് നിർമിക്കപ്പെടുന്ന ആൻ്റിക്, കട്ടിങ് ഡിസൈനുകളുള്ള ആഭരണങ്ങൾക്ക് പണിക്കൂലി മറ്റ് സ്വർണാഭരണങ്ങളിൽ നിന്ന് കൂടുതലായിരിക്കും.
ഇന്ത്യയിലെ ആഭ്യന്തര ഉപയോഗത്തിനായുള്ള സ്വർണം പ്രധാനമായും വിദേശ രാജ്യങ്ങളിൽനിന്നാണ് ഇറക്കുമതി ചെയ്യുന്നത്. രാജ്യത്ത് എല്ലാക്കാലത്തും സ്വർണത്തിന് ആവശ്യക്കാർ കൂടുതലായതിനാൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരുന്നു.
അതുകൊണ്ടുതന്നെ അന്താരാഷ്ട്ര വിപണിയിൽ പ്രകടമാകുന്ന വ്യത്യാസങ്ങൾ ആഭ്യന്തര വിപണിയിലും നേരിട്ട് പ്രതിഫലിക്കുന്നതിനാൽ കേരളത്തിലെ സ്വർണവിലയിലും ഉണ്ടാവും. അമേരിക്കൻ ഡോളറിൻ്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് സ്വർണവിലയെ സാരമായി ബാധിക്കുന്ന പ്രധാന ഘടകം.
പശ്ചിമേഷ്യൻ പ്രതിസന്ധികളും യുദ്ധസമാനമായ സാഹചര്യങ്ങളും മറ്റ് ലോക രാഷ്ട്രങ്ങളിലെ പ്രശ്‌നങ്ങളും സ്വർണവിലയെ നിരന്തരം സ്വാധീനിക്കുന്നു. ആഗോള സാമ്പത്തിക സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് വരും ദിവസങ്ങളിലും സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ തുടരാൻ സാധ്യതയുണ്ട്.







