‘വഖഫ് ബോർഡ് നിയമാനുസൃതം പുനഃസംഘടിപ്പിക്കാമെന്നാണ് സർക്കാർ നിലപാട്’: മന്ത്രി എൻ ഷംസുദ്ദീൻ

0
17

വഖഫ് ബോർഡ് നിയമാനുസൃതം പുനഃസംഘടിപ്പിക്കാമെന്നാണ് സർക്കാർ നിലപാടെന്ന് വഖഫ് മന്ത്രി എൻ ഷംസുദ്ദീൻ. വഖഫ് ആക്ട് പ്രകാരമല്ല വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചതെന്ന ഹർജിയിലാണ് കോടതി വിധിയെന്നും ഷംസുദ്ദീൻ പറഞ്ഞു. നാല് ഹർജികളുടെ വെളിച്ചത്തിലാണ് കേസ് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു.

നയപരമായ തീരുമാനം എടുക്കുന്നതിനും മൂലധനച്ചെലവ് നടത്തുന്നതിനും ബുധനാഴ്ചവരെയാണ് നിയന്ത്രണം. ജുഡീഷ്യൽ സിറ്റിങ്ങും അനുവദിക്കില്ല. ബോർഡിൽ മുസ്ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന ചട്ടം പാലിച്ചില്ലെന്ന് കാട്ടി ഷോൺ ജോർജ് ഉൾപ്പെടെ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. വഖഫ് ബോർഡ്‌ ചെയര്മാനെയും അംഗങ്ങളെയും നോമിനെറ്റ് ചെയ്തത് വഖഫ് നിയമം സെക്ഷൻ 14 പ്രകാരം അല്ലെന്ന് ഹൈകോടതി നിരീക്ഷിച്ചു.

വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവരെ ഉൾപ്പെപ്പെടുത്താതെ വഖഫ് ബോർഡ്‌ രൂപീകരിച്ചത് നിയമ വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. പിന്നാലെയാണ് ഭരണസമിതിയെ വലിഞ്ഞുമുറുക്കിയത്. നിയന്ത്രണങ്ങൾ തീരുംവരെ നയപരമായ തീരുമാനങ്ങൾ എടുക്കരുത്. മൂലധന ചിലവുകളും സിറ്റിങ്ങും പാടില്ലന്നും നിർദേശം നൽകിയിട്ടുണ്ട്. അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ്‌ സർവീസസ് സെക്രട്ടറി ജോർജ് സെബാസ്റ്റ്യനും വഖ്ഫ് ബോർഡിനെതിരെ പൊതുതാല്പര്യ ഹർജി നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here