28/09/2020: പ്രധാന വാർത്തകൾ

0
130

 

പ്രധാന വാർത്തകൾ

📰✍🏻 ലോകത്ത് കൊറോണ ബാധിതർ ഇതുവരെ :33,303,209

മരണ സംഖ്യ :1,002,389

📰✍🏻 ഇന്ത്യയിൽ 24 മണിക്കൂറിനിടെ 88600 പുതിയ രോഗികൾ, മരണമടഞ്ഞത് : 1124 പേർ ,

ആകെ ഇതുവരെ രോഗം ബാധിച്ചത് :6,073,348 പേർക്ക്

ആകെ മരണമടഞ്ഞത് : 95,574

📰✍🏻 കേരളത്തിൽ തുടർച്ചയായി രണ്ടാം ദിനവും 7000 കടന്ന് കോവിഡ് രോഗികൾ,

ഇന്നലെ 7455 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.6404 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 561 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 6965 സമ്പര്‍ക്ക രോഗികളാണുള്ളത്

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3391 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി ,

21 മരണങ്ങളാണ് ഇന്നലെ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 677 ആയി

📰✍🏻 പുതിയ രോഗികളുടെ കണക്ക് ജില്ല തിരിച്ച് :

കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം 690, തൃശൂര്‍ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, കണ്ണൂര്‍ 332, പത്തനംതിട്ട 263, കാസര്‍ഗോഡ് 252, വയനാട് 172, ഇടുക്കി 125 

📰✍🏻രാജ്യ വ്യാപക പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെ കാര്‍ഷിക പരിഷ്കാര ബില്ലില്‍ രാഷ്ട്രപതി ഒപ്പു വച്ചു. ഒപ്പ് വയ്ക്കരുതെന്ന പ്രതിപക്ഷ ആവശ്യം രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി.

📰✍🏻തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനായുള്ള രണ്ടാം അലോട്ട്മെന്‍റ് പട്ടിക പ്രസിദ്ധീകരിച്ചു. 

📰✍🏻 ടി​ക്ക​റ്റി​ത​ര വ​രു​മാ​നം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​െന്‍റ ഭാ​ഗ​മാ​യി റെ​യി​ല്‍​വേ മാ​തൃ​ക​യി​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി​യും പാ​ര്‍​സ​ല്‍ സ​ര്‍​വി​സ്​ ആ​രം​ഭി​ക്കു​ന്നു. വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍, പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​ങ്ങ​ള്‍, ഭ​ര​ണ​ഘ​ട​നാ​സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ​യും സ്വ​കാ​ര്യ​സം​രം​ഭ​ക​രു​ടെ​യും പാ​ര്‍​സ​ല്‍ കൈ​കാ​ര്യം ചെ​യ്യാ​ന്‍ പ്ര​ത്യേ​കം വി​ഭാ​ഗം ആ​രം​ഭി​ച്ചാ​ണ്​ കെ.​എ​സ്.​ആ​ര്‍.​ടി.​സി ച​ര​ക്കു​ഗ​താ​ഗ​ത മേ​ഖ​ല​യി​ലേ​ക്ക്​ ക​ട​ക്കു​ന്ന​ത്. കെ.​എ​സ്.​ആ​ര്‍.​ടി.​സി ലോ​ജി​സ്​​റ്റി​ക്​​സ്​ എ​ന്നാ​ണ്​ പേ​ര്.

📰✍🏻രണ്ടിനു പകരം നാലാളെ കൊല്ലാന്‍ ശേഷിയില്ലാത്ത പാര്‍ട്ടിയല്ല സിപിഎം എന്നും എന്നാല്‍ കൊലയ്ക്ക് കൊല എന്നതല്ല പാര്‍ട്ടിയുടെ നയമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 

📰✍🏻8068 കോടിരൂപയുടെ വീടുകളുടെ നിര്‍മ്മാണം നാട്ടില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞ ലൈഫ് മിഷന്‍, ഭവന നിര്‍മ്മാണ കാര്യത്തില്‍ സ്വതന്ത്ര ഇന്ത്യയില്‍ നടന്ന ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങളില്‍ ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

📰✍🏻പാലാരിവട്ടം പാലം നാളെ മുതല്‍ പൊളിച്ചു തുടങ്ങും. പൊളിക്കുന്ന പാലത്തിന്റെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ കടലാക്രമണം തടയുന്നതിന് ഉപയോഗിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്കി.

📰✍🏻തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി പ്ര​ചാ​ര​ണ സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​നം ഒ​ഴി​ഞ്ഞ് കെ.​മു​ര​ളീ​ധ​ര​ന്‍. സ്ഥാ​നം രാ​ജി​വ​ച്ചു​കൊ​ണ്ടു​ള്ള ക​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്കു കൈ​മാ​റി​യ​താ​യി മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു

📰✍🏻ബാ​ബ്റി മ​സ്ജി​ദ് ത​ക​ര്‍​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ലക്നോവി​ലെ പ്ര​ത്യേ​ക കോ​ട​തി 30നു ​വി​ധി പ്ര​ഖ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ന്‍ കേ​ന്ദ്ര നി​ര്‍​ദേ​ശം.

📰✍🏻റെഡ് ക്രെസെന്റ് ഇടപാട് ലംഘനങ്ങളുടെ ഘോഷയാത്രയാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രസ്താവിച്ചു.

📰✍🏻സ്ത്രീകള്‍ക്കെതിരായിട്ടുള്ള ഒരുതരത്തിലുള്ള അക്രമവും പ്രോത്സാഹിപ്പിക്കില്ലെന്ന് മന്ത്രി കെ കെ ശൈലജ.

📰✍🏻ഏ​റ്റു​മു​ട്ട​ലി​ല്‍ ര​ണ്ട് തീ​വ്ര​വാ​ദി​ക​ളെ സൈന്യം വ​ധി​ച്ചു. ജ​മ്മു​കാ​ഷ്മീ​രി​ലെ അ​വ​ന്തി​പ്പോ​ര​യി​ല്‍ സാം​ബൂ​ര​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. സ്ഥ​ല​ത്ത് ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണ്. 

📰✍🏻രാ​ജ​സ്ഥാ​നി​ല്‍ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ള്‍ അ​ധ്യാ​പ​ക നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ദി​വാ​സി പ്ര​ക്ഷോ​ഭ​ത്തി​നു നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് വെ​ടി​വ​യ്പി​ല്‍ ര​ണ്ടു പേ​ര്‍ മ​ര​ണ​പ്പെ​ട്ടു.

📰✍🏻കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 9,543 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . ഇതോടെ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,75,566 ആയി. 79 പേര്‍കൂടി ഇന്നലെ മരിച്ചതോടെ ആകെ മരണം 8582 ആയി.

📰✍🏻യൂട്യൂബിലൂടെ സ്ത്രീത്വത്തെ അപമാനിക്കുകയും അശ്ലീല പരാമര്‍ശം നടത്തുകയും ചെയ്ത വിജയ് പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ് ഭാഗ്യലക്ഷ്മിയെ പിന്തുണച്ച്‌ വനിതാ കമ്മീഷന്‍ അധ്യക്ഷ രംഗത്ത് . 

📰✍🏻നിയന്ത്രണം കൃത്യമായി പാലിച്ചില്ലെങ്കില്‍ തലസ്ഥാനനഗരത്തില്‍ വീണ്ടും ലോക്ഡൗണ്‍ വേണ്ടിവരുമെന്ന മുന്നറിയിപ്പുമായി മേയര്‍ കെ ശ്രീകുമാര്‍. 

📰✍🏻തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടര്‍പട്ടികയുടെ പ്രസിദ്ധീകരണം ഒക്‌ടോബര്‍ ഒന്നിലേക്ക് മാറ്റിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. 

📰✍🏻ലൈഫ് മിഷന്‍ ക്രമക്കേടില്‍ പ്രാഥമിക അന്വേഷണവുമായി മുന്നോട്ട് പോകാന്‍ വിജിലന്‍സ് തീരുമാനം. സിബിഐ എഫ്‌ഐആര്‍ വിജിലന്‍സ് അന്വേഷണത്തിന് തടസ്സമല്ലെന്ന നിയമോപദേശം പരിഗണിച്ചാണിത്. 

📰✍🏻കോവിഡ് ഭേദമായവര്‍ക്ക് വീണ്ടും കോവിഡ് വരുന്നത് ഗുരുതരമായ കാര്യമല്ലെന്നും രണ്ടാമതും രോഗം പകരുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍.

📰✍🏻വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്‌​ക്ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ലാ​ഭ​വ​ന്‍ സോ​ബി​യെ വീ​ണ്ടും നു​ണ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കും

📰✍🏻ലൈഫ് മിഷനില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ അറസ്റ്റ് ഉടന്‍. സന്തോഷിനെതിരായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്യാന്‍ സിബിഐ തീരുമാനിച്ചത്. 

📰✍🏻ബെന്നി ബെഹന്നാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവച്ചു. കണ്‍വീനര്‍ സ്ഥാനവുമായി ബന്ധപ്പെട്ട മാധ്യമവാര്‍‍ത്തകള്‍ വേദനിപ്പിച്ചുവെന്ന് വ്യക്തമാക്കിയിരുന്നു രാജി. എം എം ഹസനെ കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി നേരത്തെ തന്നെ ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിട്ടുണ്ട്.

📰✍🏻നെല്ല് സംഭരണം സമയബന്ധിതമായി നടപ്പാക്കുന്നതിന് മൂന്ന് സംസ്ഥാനങ്ങള്‍ക്കായി തുക അനുവദിച്ച്‌ കേന്ദ്രസര്‍ക്കാര്‍.

താങ്ങുവില നല്‍കി നെല്ല് സംഭരിക്കാന്‍ ഹരിയാന, ഛത്തീസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് ആദ്യഗഡുവായി 19,444 കാേടി രൂപ അനുവദിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

📰✍🏻 മുൻ മന്ത്രിയും കേരള കോൺഗ്രസ് MLA യുമായ സി.എഫ് തോമസ് അന്തരിച്ചു. 81 വയസ്സായിരുന്നു.

📰✍🏻അന്തരിച്ച പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രമണ്യത്തിന്റെ ചികിത്സാ ചിലവുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കെതിരെ മകന്‍ എസ് പി ചരണ്‍. ചികിത്സാ ചിലവുകളെ കുറിച്ച്‌ നടക്കുന്നത് വ്യാജ വാര്‍ത്തകളാണെന്നും അദ്ദേഹം പറഞ്ഞു.

✈️✈️✈️✈️

വിദേശ വാർത്തകൾ

📰✈️അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചെന്നാരോപിച്ച്‌ തങ്ങളുടെ പൗരനെ ഉത്തരകൊറിയന്‍ സൈന്യം കൊലപ്പെടുത്തിയ സംഭവത്തില്‍ സംയുക്ത അന്വേഷണം വേണമെന്ന് ദക്ഷിണ കൊറിയ.

📰✈️അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഗുരുതരമായ ആാേപണവുമായി ന്യൂയോര്‍ക്ക് ടൈംസ് പത്രം. 2016 ല്‍ ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വര്‍ഷം ട്രംപ് അടച്ചത് 750 ഡോളര്‍ നികുതി മാത്രമാണെന്ന് പത്രം ആരോപിച്ചു. ട്രംപ് വ്യാപകമായി നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. 

📰✈️അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 73 ല​ക്ഷം കടന്നു.രാ​ജ്യ​ത്ത് ഇ​തു​വ​രെ 7,321,343 പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചു 209,453 പേ​ര്‍ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യും 4,560,456 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു

📰✈️അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡ​ന് മ​യ​ക്കു​മ​രു​ന്ന് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ഡോ​ണ​ള്‍​ഡ് ട്രം​പ് ആവശ്യപ്പെട്ടു

📰✈️പരീക്ഷണത്തിലിരിക്കുന്ന കൊറോണ വാക്‌സിന്‍ ചൈന ജനങ്ങള്‍ക്ക് വിതരണം ചെയ്‌തതായി റിപ്പോര്‍ട്ട്.

📰✈️സൈ​നി​ക ഏ​റ്റു​മു​ട്ട​ലില്‍ 23 പേ​ര്‍ മ​രി​ച്ചു. നൂ​റോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മു​ന്‍ സോ​വ്യ​റ്റ് രാ​ജ്യ​ങ്ങ‍​ളാ​യ അ​ര്‍​മേ​നി​യ​യും അ​സ​ര്‍​ബെ​യ്ജാ​നും തമ്മിലാണ് സം​ഘ​ര്‍​ഷമുണ്ടായത്. ത​ര്‍​ക്ക​മേ​ഖ​ല​യാ​യ നാ​ഗോ​ര്‍​ണോ – ക​രാ​ബാ​ക്കി​നെ​ച്ചൊ​ല്ലി​യാ​യിരുന്നു സൈ​നി​ക ഏ​റ്റു​മു​ട്ടല്‍

📰✈️ചൈനയിലെ ഖനിയില്‍ വിഷവാതകം ശ്വസിച്ച്‌ 16 ജീവനക്കാര്‍ മരിച്ചു. ഇന്നലെയാണ് സംഭവം.തെക്കു പടിഞ്ഞാറന്‍ ചൈനയിലെ ക്വിജിംഗിലുള്ള ഖനിയിലാണ് കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ച്‌ ജീവനക്കാര്‍ മരിച്ചത്

📰✈️ ഇറാഖിൽ കാർ ബോംബ് സ്ഫോടനത്തിൽ 5 ഭീകരർ കൊല്ലപ്പെട്ടു.

📰✈️കൊവിഡ് മഹാമാരി പ്രതിരോധനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്ന തുക വര്‍ദ്ധിപ്പിച്ച്‌ ബ്രിട്ടന്‍. 

📰✈️ലണ്ടനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഘര്‍ഷത്തില്‍ 9 പോലിസുകാര്‍ക്ക് പരിക്കേറ്റു. നിരവധി പ്രക്ഷോഭകര്‍ക്കും പരിക്കേറ്റതായി വിവിധ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. 

🥉⚽🥍🏏🏑🏸🥉

കായിക വാർത്തകൾ

📰⚽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് : ടോട്ടൻഹാമിന് ന്യൂകാസിലുമായി 1-1 സമനില, ലെസ്റ്റർ മാഞ്ചസ്റ്റർ സിറ്റിയെ 5 – 2 ന് തോൽപ്പിച്ചു , വെസ്റ്റ് ഹാം വോൾവ്സിനെ 4-0ത്തിന് തോൽപ്പിച്ചു

📰⚽ ലാ ലിഗയിൽ ബാർസക്കും സെവിയ്യക്കും ജയം

📰⚽ സീരി എ യിൽ നാപ്പോളി, ഇന്റർ, എസി മിലാൻ ടീമുകൾക്ക് ജയം യുവന്റസിന് റോമയുമായി സമനില

📰🏏 ഐ പി എല്ലിലെ ആവേശകരമായ മത്സരത്തിൽ പഞ്ചാബിനെതിരെ രാജസ്ഥാന് ജയം , മായങ്ക് അഗർവാളിന് സെഞ്ചുറി, സഞ്ചു സാംസണ് അർധ ശതകം.

📰⚽ ഫ്രഞ്ച് ലീഗിൽ പി.എസ് ജിക്ക് ജയം

📰⚽ ഐ ലീഗ് ടീമായ ഈസ്റ്റ് ബംഗാൾ ഇനി ഐ എസ് എല്ലിൽ കളിക്കും. ടീമിന്റെ അപേക്ഷ ഐ എസ് എൽ അധികൃതർ അംഗീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here