രാഷ്ട്രത്തിന്റെ ആദരം ഏറ്റുവാങ്ങിയ കേരളത്തിന്റെ വനമുത്തശ്ശി കൊല്ലക്കയിൽ ദേവകി അമ്മ.
രാഷ്ട്രപതി ഭവനിലെ ഗണതന്ത്ര മണ്ഡപത്തിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നും പദ്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി.
സ്വന്തം വീടിനോട് ചേർന്നുള്ള ഏകദേശം അഞ്ച് ഏക്കറോളം സ്ഥലത്ത് വനം ഉണ്ടാക്കി എന്നതാണ് ഏറ്റവും വലിയ നേട്ടം.
ഇന്ത്യയുടെ നാരീശക്തി പുരസ്‌കാര ജേതാവു കൂടിയാണ് ദേവകി അമ്മ.
മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം രാജ്യത്തിന് മികച്ച സംഭാവനകൾ നൽകുന്ന സാധാരണക്കാരായ ഭാരതീയരെ ആദരിക്കുന്ന പുരസ്കാരമായി പദ്മ പുരസ്കാരങ്ങൾ മാറി.







