പതിനാറാം കേരള നിയമസഭയുടെ ആദ്യ നയപ്രഖ്യാപനം; ഇന്ദിരാഗാരന്‍റികള്‍ നടപ്പാക്കും

0
6

പതിനാറാം നിയമസഭയുടെ നയപ്രഖ്യാപനം പുരോഗമിക്കുന്നു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ആണ് നയപ്രഖ്യാപനം നടത്തുന്നത്. വിവിധ മേഖലകളിലെ കേരളത്തിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് അദ്ദേഹം നയപ്രഖ്യാപനം ആരംഭിച്ചത്. അതേസമയം കേരളം വിവിധ മേഖലകളില്‍ വെല്ലുവിളി നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിൻ്റെ കേന്ദ്രങ്ങളാക്കും. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കും. എല്ലാ ജില്ലകളിലെയും പ്ലസ്‌ടു സീറ്റുകള്‍ കൂട്ടും. ഉന്നത വിഭാഭ്യസ രംഗത്ത് വിദ്യാർത്ഥികൾക്ക് അപ്രൻ്റിഷിപ്പ്

കൃഷിയിൽ ഗവേഷണത്തിന് ഊന്നൽ നൽകും

ഫെലോഷിപ്പുകൾ ഉണ്ടാവും. സഹകരണ മേഖലയുടെ വിശ്വാസ്യത തിരിച്ചു പിടിക്കും. അഴിമതി ഇല്ലാതാക്കാൻ സഹകരണ മേഖലയിൽ വിജിലൻസിനെ ശക്തിപ്പെടുത്തും. സാമ്പത്തിക അച്ചടക്കം കൊണ്ടുവരാൻ പ്രത്യേക നിരീക്ഷണ സംവിധാനം കോപ്പറേറ്റീവ് സൊസൈറ്റികളിൽ ഏർപ്പെടുത്തും.

തൊഴിലില്ലായ്‌മ വർധിക്കുന്നു, പരമ്പരാഗത മേഖല തളർച്ചയിൽ, പുതുയുഗ കേരളമാണ് സർക്കർ വിഭാവനം ചെയ്‌തിരിക്കുന്നത്

ഭരണത്തിൻ്റെ ഗുണം താഴേതട്ടിൽ എത്തണം, സുതാര്യവും ഉത്തര വാദിത്തവു മുള്ളതായിരിക്കും. പൊതുമേഖല ശക്തിപ്പെടണമെങ്കിൽ ജനങ്ങളുടെ വിശ്വാസം നേടണം. സർക്കാരിൻ്റെ സാമ്പത്തിക നിലയെ പറ്റി ജനങ്ങൾക്ക് കൃത്യമായ ധാരണ വേണമെന്നാണ് സർക്കാർ തീരുമാനം. അതു കൊണ്ട് സംസ്ഥാനത്തിൻ്റെ സാമ്പത്തിക നിലയെ പറ്റി ധവള പത്രമിറക്കാൻ സർക്കാർ കമ്മിറ്റിയെ നിയമിച്ചു

ഇന്ദിരാ ഗ്യാരൻ്റി സർക്കാരിൻ്റെ സമൂഹത്തോടുള്ള ഉത്തരവാദിത്തം വെളിപ്പെടുത്തുന്നു. നയപ്രഖ്യാപനത്തിൽ ഇന്ദിരാ ഗ്യാരൻ്റി ഉൾപ്പെടുത്തി സർക്കാർ. യുഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് ഉറപ്പുകൾ നയപ്രഖ്യാപനത്തിൽ. കൃഷിക്ക് പ്രധാന പരിഗണന നൽകും

LEAVE A REPLY

Please enter your comment!
Please enter your name here