നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ തമിഴ്‌നാട് രാഷ്ട്രീയത്തിലെ അപ്രതീക്ഷിത മാറ്റങ്ങൾക്കൊപ്പം കേരളത്തിലും രാഷ്ട്രീയ ചർച്ചകൾ കൊഴുക്കുന്നു. യു.ഡി.എഫ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ, ആലപ്പുഴയിൽ നിന്നൊരാൾ മുഖ്യമന്ത്രിയായാൽ വലിയ സന്തോഷമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആലപ്പുഴയിൽ അതിന് കെല്പുള്ള എത്രയോ കരുത്തരായ നേതാക്കളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുസ്ലിം ലീഗിന്റെ വക്താവിനെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും അതിനാൽ ലീഗ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോൺഗ്രസ് പാർലമെന്ററി പാർട്ടി തീരുമാനിക്കേണ്ട കാര്യങ്ങളിൽ ലീഗ് നേരത്തെ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







