നികുതി വെട്ടിച്ച് വാഹനം കടത്തുന്നത് തടയാൻ ഭൂട്ടാൻ കസ്റ്റംസ് കേരളത്തിലേക്ക്

0
62

നികുതി വെട്ടിച്ച് വാഹനം കടത്തുന്നത് തടയാൻ ഭൂട്ടാൻ കസ്റ്റംസ് കേരളത്തിലെത്തും. കൊച്ചിയിൽ ഈ മാസം ഇരുപത് മുതൽ ഇന്തോ-ഭൂട്ടാൻ സംയുക്ത കസ്റ്റംസ് യോഗം നടക്കും. വാഹനകള്ളക്കടത്തിൽ ഇരുരാജ്യങ്ങളും ശേഖരിച്ച വിവരങ്ങളും ചർച്ചയാകും.

യോഗത്തിൽ ഇരുരാജ്യങ്ങളും വാഹന കള്ളക്കടത്തുമായി ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങൾ ചർച്ചയാകും. നികുതി വെട്ടിച്ചുള്ള വാഹനക്കടത്ത് തടയാനുള്ള നടപടികളും യോഗത്തിൽ ഉണ്ടാകും. കോഴിക്കോട് നിന്ന് നാല് വാഹനങ്ങൾ കൂടി കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്.

കേരളത്തിൽ നിന്ന് മാത്രം നികുതി വെട്ടിച്ച് കടത്തിയ 50ലധികം വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. നികുതി വെട്ടിച്ചുള്ള വാഹനക്കടത്തിൻ്റെ മുഖ്യ സൂത്രധാരൻ ബിശ്വദ്വീപ് ദാസിനെ കൊച്ചി കസ്റ്റംസ് പ്രവിൻ്റീവ് വിഭാഗം അറസ്റ്റ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here