ബാച്ചിലേഴ്‌സ് ഇൻ ഡിസൈൻ പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു, അവസാന തീയതി ഏപ്രിൽ 12

0
48

ന്യൂഡൽഹി: ഡിസൈൻ വിദ്യാഭ്യാസ രംഗത്തെ ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ സെപ്റ്റ് (CEPT) യൂണിവേഴ്സിറ്റി, തങ്ങളുടെ ബാച്ചിലർ ഇൻ ഡിസൈൻ (ഓണേഴ്‌സ്) പ്രോഗ്രാമിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. രാജ്യത്തെ ഏക അഞ്ചു വർഷ അണ്ടർ ഗ്രാജുവേറ്റ് ഡിസൈൻ പ്രോഗ്രാം എന്ന സവിശേഷതയുള്ള ഈ കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 12 ആണ്.

കോഴ്സിൻ്റെ സവിശേഷതകൾ

വിദ്യാർഥികൾക്ക് സ്വന്തം താൽപ്പര്യത്തിനനുസരിച്ച് പഠനരീതികൾ തിരഞ്ഞെടുക്കാൻ സാധിക്കുന്ന ‘സ്റ്റുഡിയോ അധിഷ്ഠിത’ പഠനക്രമമാണ് ഇവിടെയുള്ളത്. പാഠ്യപദ്ധതിയുടെ 70 ശതമാനവും സ്റ്റുഡിയോ പ്രവർത്തനങ്ങൾക്കാണ് മുൻഗണന നൽകുന്നത്. ഇത് വിദ്യാർഥികൾക്ക് പ്രായോഗികമായ അറിവ് ലഭിക്കാൻ സഹായിക്കുന്നു.

മേജറുകൾ: പ്രൊഡക്റ്റ് ഡിസൈൻ (Product Design), കമ്മ്യൂണിക്കേഷൻ ഡിസൈൻ (Communication Design) എന്നിവയിൽ സ്പെഷ്യലൈസേഷൻ തിരഞ്ഞെടുക്കാം.

മൾട്ടി ഡിസിപ്ലിനറി പാത്ത്‌വേ: പ്രത്യേക മേജറുകൾ തിരഞ്ഞെടുക്കാതെ തന്നെ വിവിധ മേഖലകളിൽ ഒരേപോലെ അറിവ് നേടാനുള്ള അവസരവും വിദ്യാർഥികൾക്കുണ്ട്.

തയാറെടുപ്പ്: ഹ്യൂമൻ സെൻ്റേഡ് ഡിസൈൻ, സിസ്റ്റംസ് തിങ്കിങ് എന്നിവയിൽ ഊന്നൽ നൽകുന്നതിലൂടെ ആധുനിക കാലഘട്ടത്തിലെ വെല്ലുവിളികൾ നേരിടാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നു.

തൊഴിൽ സാധ്യതകൾ

അവസാന വർഷത്തിൽ വിപുലമായ സ്റ്റുഡിയോ വർക്കുകൾ, ഗവേഷണം, ഇൻഡസ്ട്രി ഇമ്മേഴ്‌ഷൻ എന്നിവ വഴി ഡിസൈൻ കൺസൾട്ടൻസി, ഗവേഷണ സ്ഥാപനങ്ങൾ, സംരംഭകത്വം എന്നീ മേഖലകളിൽ മികച്ച കരിയർ കെട്ടിപ്പടുക്കാൻ വിദ്യാർഥികൾക്ക് സാധിക്കും.

ഡിസൈൻ മേഖലയിൽ ആഴത്തിലുള്ള അറിവും വഴക്കവും വാഗ്ദാനം ചെയ്യുന്ന തരത്തിലാണ് ബി.ഡെസ് (ഓണേഴ്‌സ്) വിഭാവനം ചെയ്തിരിക്കുന്നത്. വിദ്യാർഥികളിലെ സർഗാത്മക ചിന്തയെയും പ്രായോഗികമായ ഇടപെടലുകളെയും തങ്ങളുടെ പഠനരീതി പ്രോത്സാഹിപ്പിക്കുന്നെന്ന് പ്രോഗ്രാം ചെയർമാൻ പ്രൊഫ. റിഷവ് ജെയിൻ പറഞ്ഞു. ഈ പ്രോഗ്രാം തിരഞ്ഞെടുത്ത മുൻ വർഷ വിദ്യാർഥികൾ ഇന്ന് ഡിസൈൻ കൺസൾട്ടൻസികൾ, ഗവേഷണം, ഇന്നോവേഷൻ ഓർഗനൈസേഷനുകൾ, സംരഭങ്ങൾ എന്നിവയിൽ പ്രവർത്തിക്കുകയും ഉന്നത വിദ്യാഭ്യാസം കൈവരിക്കുകയും ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെപ്റ്റ് (CEPT) യൂണിവേഴ്സിറ്റിയെക്കുറിച്ച്

നഗര ആസൂത്രണത്തിലും രൂപകൽപ്പനയിലും മികവ് പുലർത്തുന്നതിനാൽ 2023 ഡിസംബറിൽ സെപ്റ്റ് സർവകലാശാല മികച്ച കേന്ദ്രമായി ഇന്ത്യൻ സർക്കാർ അംഗീകരിച്ചു. ആയിരം രൂപയുടെ എൻഡോവ്‌മെൻ്റും നൽകി.

നഗരാസൂത്രണത്തിലും രൂപകൽപ്പനയിലും അറിവ് പ്രധാനം ചെയ്യുന്നതിനും വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമായി സർവകലാശാലയ്‌ക്ക് അടുത്ത 25 വർഷത്തേക്ക്, 250 കോടി രൂപയാണ് സർക്കാർ അനുവദിച്ച് നൽകിയിരിക്കുന്നത്. ഗുജറാത്ത് സർക്കാർ 2005-ൽ നടപ്പിലാക്കിയ ആക്‌ട് പ്രകാരമാണ് സെപ്റ്റ് യൂണിവേഴ്‌സിറ്റി സ്ഥാപിതമായത്.

1962-ൽ അഹമ്മദാബാദ് എഡ്യുക്കേഷണൽ സൊസൈറ്റിയുടെ പിന്തുണയോടെ ആർക്കിടെക്‌ച്ചറൽ സ്‌കൂൾ എന്ന നിലയിലാണാദ്യം ആരംഭിച്ചത്. ഇന്ത്യാ ഗവൺമെൻ്റിൻ്റെ ശാസ്ത്ര-വ്യാവസായിക ഗവേഷണ വകുപ്പ് (DSIR) സർവകലാശാലയെ ഒരു ശാസ്ത്ര-വ്യാവസായിക ഗവേഷണ സംഘടനയായി (SIRO) അംഗീകരിക്കുന്നു. ഗുജറാത്ത് ഗവൺമെമെൻ്റിൻ്റെ മികച്ച കേന്ദ്രമായി സെപ്റ്റ് സർവകലാശാലയെ അംഗീകരിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള മികച്ച റാങ്കുള്ള സർവകലാശാലകളുമായി സെപ്റ്റ് സർവകലാശാലയ്ക്ക് 30-ലധികം സഹകരണ പരിപാടികളുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here