നാസയുടെ ‘ആർട്ടെമിസ് 2’ ദൗത്യത്തിന് പച്ചക്കൊടി:വിക്ഷേപണം ഏപ്രിലിൽ

0
6

വാതക ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് മാറ്റിവെച്ച ‘ആർട്ടെമിസ്-2’ ദൗത്യം ഏപ്രിലിൽ വിക്ഷേപിക്കാൻ നാസ പദ്ധതിയിടുന്നു. 2026 ഏപ്രിൽ 1ന് ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപിക്കുക. സാങ്കേതിക തകരാറുകളെ തുടർന്ന് പലതവണ മാറ്റിവെച്ച ദൗത്യമാണിത്. 54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ ചന്ദ്രനെ ചുറ്റുന്ന ദൗത്യമാണിത്.

അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷമാണ് നാസ ഓറിയോൺ പേടകവുമായി പോകുന്ന സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിന് അനുമതി നൽകുന്നത്. നാസയുടെ കമാൻഡർ റീഡ് വൈസ്‌മാൻ, പൈലറ്റ് വിക്‌ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റായ ക്രിസ്റ്റീന കോച്ച്, കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ (സിഎസ്എ) ജെറമി ഹാൻസെൻ എന്നിവരാണ് ദൗത്യത്തിന്‍റെ ഭാഗമാവുക.

മുൻപ് 2026 ഫെബ്രുവരി 2-3 തീയതികളിൽ നടന്ന ലോഞ്ചിന് തൊട്ടുമുൻപുള്ള ഇന്ധനപരീക്ഷണത്തിലെ കൗണ്ട്‌ഡൗണിലാണ് വാതക ചോർച്ച വർധിക്കുന്നതായി കണ്ടെത്തിയത്. ഇതോടെ യാത്രികരുടെ സുരക്ഷ കണക്കിലെടുത്ത് പലതവണ നീട്ടിവെയ്‌ക്കുകയായിരുന്നു. ഇപ്പോൾ തകരാറുകൾ പരിഹരിച്ച ശേഷമാണ് ദൗത്യത്തിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. അനുകൂലമായ കാലാവസ്ഥയ്‌ക്കൊപ്പം മറ്റ് സാഹചര്യങ്ങളും കൂടെ അനുകൂലമാണെങ്കിൽ ഏപ്രിൽ 1ന് ദൗത്യം വിക്ഷേപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

“ഇതൊരു പരീക്ഷണ പറക്കലാണ്, ഇത് അപകടസാധ്യതയില്ലാത്തതല്ല, പക്ഷേ ഞങ്ങളുടെ ടീമും ഹാർഡ്‌വെയറും തയ്യാറാണ്,” രണ്ട് ദിവസത്തെ ഫ്ലൈറ്റ് റെഡിനസ് അവലോകനത്തിന് ശേഷം നാസയുടെ ശാസ്‌ത്രജ്ഞയായ ലോറി ഗ്ലേസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം ദൗത്യത്തിന്‍റെ അപകടസാധ്യതകൾ ഗ്ലേസും മറ്റ് നാസ ഉദ്യോഗസ്ഥരും വെളിപ്പെടുത്തിയിട്ടില്ല.

ഒരു പുതിയ റോക്കറ്റിന് 50% വിജയസാധ്യതയുണ്ടെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ടെന്ന് മിഷൻ മാനേജ്‌മെന്‍റ് ടീമിന്‍റെ ചെയർമാനായ ജോൺ ഹണികട്ട് പറഞ്ഞു. അവസാനമായി SLS ലോഞ്ച് നടന്നത് 2022ലാണ്. മൂന്ന് വർഷത്തിലേറെയായി നടന്ന ആർട്ടെമിസ് 1 ആളില്ലാ ദൗത്യമായിരുന്നു. അതിനാൽ അപകടസാധ്യത വിലയിരുത്തൽ പ്രയാസമാണെന്ന് ഹണികട്ട് പറഞ്ഞു. മനുഷ്യർ സഞ്ചരിക്കുന്ന ദൗത്യമായതിനാൽ അപകടസാധ്യത കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെല്ലുവിളികളേറെ
കഴിഞ്ഞ മാർച്ച് അവസാനമാണ് നാസയുടെ പുതിയ മേധാവിയായ ജാരെഡ് ഐസക്‌മാൻ അപകടസാധ്യത കുറയ്ക്കുന്നതിനായി ആർട്ടെമിസ് പ്രോഗ്രാമിൽ അറ്റക്കുറ്റപ്പണികൾ വേഗത്തിലാക്കാൻ നിർദ്ദേശിച്ചത്. ഹീലിയം ഒഴുകുന്നതിൽ കണ്ടെത്തിയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനാണ് കെന്നഡി സ്‌പേസ് സെന്‍ററിലെ വിക്ഷേപണ പാഡിൽ നിന്ന് റോക്കറ്റും പേടകവും നിർമ്മാണ സ്ഥലത്തേക്ക് തിരിച്ച് ഇറക്കിയത്. ഇന്ധന പരിശോധനയിലാണ് ഹീലിയം പ്രവാഹത്തിൽ പ്രശ്‌നങ്ങൾ കണ്ടെത്തിയത്. ഹീലിയം ചോർച്ച എവിടെയെന്ന് പരിശോധിക്കുന്നതിനും, തകരാറുകൾ പരിഹരിക്കുന്നതിനുമാണ് ലോഞ്ച് വാഹനം നിർമ്മിക്കുന്നയിടത്തേക്ക് തന്നെ തിരികെ കൊണ്ടുവന്നത്.

ദൗത്യ സംഘങ്ങൾക്കായി ഒരു രക്ഷാ പദ്ധതി തയ്യാറാക്കേണ്ടതുണ്ടെന്ന് നാസ ഓഫീസ് ഓഫ് ഇൻസ്പെക്‌ടർ ജനറൽ ഈ ആഴ്ച നടന്ന ഒരു ഓഡിറ്റിൽ മുന്നറിയിപ്പ് നൽകി. ധ്രുവപ്രദേശത്തെ പരുക്കൻ പ്രതലങ്ങൾ കണക്കിലെടുക്കുമ്പോൾ, അപ്പോളോ ബഹിരാകാശയാത്രികർ ഭൂമധ്യരേഖയോട് അടുത്ത് ഇറങ്ങിയതിനേക്കാൾ അപകടകരമായിരിക്കും ദക്ഷിണധ്രുവത്തിനടുത്ത് ഇറങ്ങുന്നത് എന്നാണ് റിപ്പോർട്ട്. ചന്ദ്ര ലാൻഡിങ് സമയത്ത് യാത്രികർക്ക് അപകടം സംഭവിക്കുന്നതിന്

ബഹിരാകാശയാത്രികർക്ക് ചാന്ദ്ര ലാൻഡറുകൾ നൽകാൻ നാസ കരാർ ചെയ്‌ത എലോൺ മസ്‌കിന്‍റെ സ്‌പേസ് എക്‌സും ജെഫ് ബെസോസിന്‍റെ ബ്ലൂ ഒറിജിനും 2028-ലെ പുതിയ ലക്ഷ്യ തീയതി കൈവരിക്കുന്നതിനായുള്ള പ്രവർത്തനങ്ങളിലാണ്. ചന്ദ്രനിലേക്ക് പറക്കുന്നതിന് മുമ്പ് ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥത്തിൽ തങ്ങളുടെ ലാൻഡറുകൾക്ക് ഇന്ധനം നിറയ്ക്കുന്നത് ഉൾപ്പെടെ നിരവധി സാങ്കേതിക വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെന്ന് ഇൻസ്പെക്ടർ ജനറർ ഓഫീസ് പറഞ്ഞു.

ആർട്ടിമിസ്-2 ദൗത്യം
54 വർഷങ്ങൾക്ക് ശേഷം മനുഷ്യരെ ചന്ദ്രനെ ചുറ്റുന്ന ദൗത്യമാണിത്. 1972ലാണ് അവസാന ചാന്ദ്രദൗത്യമായ അപ്പോളോ ദൗത്യം നടക്കുന്നത്. ആർട്ടിമിസ്-2 ദൗത്യത്തിൽ സംഘം ചന്ദന്‍റെ ഭ്രമണപഥത്തെ ചുറ്റിയ ശേഷം തിരികെ ഭൂമിയിലേക്ക് മടങ്ങും. ആദ്യമായി ഒരു വനിത ചന്ദ്രനിലേക്ക് സഞ്ചരിക്കുന്ന ദൗത്യം കൂടിയാണിത്. പത്ത് ദിവസം നീളുന്നതാണ് ദൗത്യം. നാസയുടെ സ്പേസ് ലോഞ്ച് സിസ്റ്റം (SLS) റോക്കറ്റിലായിരിക്കും വിക്ഷേപണം. പത്ത് ദിവസമെടുക്കുന്ന ദൗത്യമാണിത്. ആർട്ടിമിസ്-2 ദൗത്യത്തിൽ ബഹിരാകാശ പേടകം ചന്ദ്രോപരിതലത്തിൽ ലാൻഡിങ് നടത്തില്ല.

എന്തൊക്കെ പരീക്ഷണങ്ങൾ നടത്തും?
ആർട്ടിമിസ്-3 ദൗത്യത്തിന് മുന്നോടിയായി ജീവൻ നിലനിർത്തുന്ന വസ്‌തുക്കളും മറ്റ് നിർണായക സംവിധാനങ്ങളും ആർട്ടിമിസ്-2 ദൗത്യത്തിൽ പരിശോധിക്കും. ഇതിനായി പേടകം ഭൂമിക്ക് ചുറ്റും ഒരു പ്രാരംഭ ഭ്രമണപഥം പൂർത്തിയാക്കും. ഭൂമിയോട് അടുത്തായിരിക്കുമ്പോൾ തന്നെ, ശ്വസിക്കാൻ കഴിയുന്ന വായു ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ ജീവൻ നിലനിർത്തുന്ന സംവിധാനങ്ങളുടെ പ്രകടനം ക്രൂ വിലയിരുത്തും.

തുടർന്ന് ബഹിരാകാശയാത്രികർ ചന്ദ്രന്‍റെ ഗുരുത്വാകർഷണം ഉപയോഗിച്ച് ഒരു ട്രാൻസ്-ലൂണാർ ഇഞ്ചക്ഷൻ ബേൺ പരീക്ഷിക്കും. ഈ ദൗത്യം ബഹിരാകാശയാത്രികരെ ഭൂമിയിൽ നിന്ന് 230,000 മൈലിലധികം ദൂരത്ത് എത്തിക്കും. മടക്കയാത്രയ്‌ക്കായി പേടകം അധിക എഞ്ചിൻ ബേണുകൾ ഇല്ലാതെ ഭൂമിയിലേക്ക് തിരികെ എത്താൻ അനുവദിക്കുന്ന സ്വതന്ത്ര പാത പിന്തുടരും. ഉയർന്ന വേഗതയിലായിരിക്കും പേടകം അന്തരീക്ഷ പുനഃപ്രവേശിക്കുക. പസഫിക് സമുദ്രത്തിലായിരിക്കും സ്പ്ലാഷ്‌ഡൗൺ നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here