കടുത്ത മാനസിക സമ്മർദ്ദത്തിലാണോ നിങ്ങള്‍? മനസിനെ നിയന്ത്രിക്കാം

0
16

തിരക്കേറിയ ജീവിതത്തിനിടയിൽ പലരും നേരിടുന്ന ഒരു പ്രശ്‌നമാണ് സ്‌ട്രെസ് അഥവാ മാനസിക സമ്മർദ്ദം. പല കാരണങ്ങളാൽ സമ്മർദ്ദം ഉണ്ടാകാറുണ്ട്. ഉറക്കക്കുറവും ജോലി സംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം ഇതിന് ഉദാഹരണമാണ്. ഉയർന്ന സമ്മർദ്ദം മാനസികമായി മാത്രമല്ല ശാരീരികമായും നിങ്ങളെ ബാധിക്കാം. തിന്‍റെ കാരണം കണ്ടെത്തി പരിഹാരം തേടേണ്ടത് പ്രധാനമാണ്. അതിനാൽ സമ്മർദ്ദത്തെ നേരിടാനും നിങ്ങളെ കൂടുതൽ ശക്തരാക്കാനും സഹായിക്കുന്ന ചില വഴികൾ ഇതാ.

ബട്ടർഫ്ലൈ ഹഗ്

ഉത്‌കണ്‌ഠ, സമ്മർദ്ദം, എന്നിവ കുറയ്‌ക്കാൻ സ്വയം ആശ്വാസം കണ്ടെത്തുന്ന ഒന്നാണ് ബട്ടർഫ്ലൈ ഹഗ്. നെഞ്ചിൽ കൈകൾ കുറുകെ വച്ച് ചിത്രശലഭത്തിൻ്റെ ചിറകുകൾ പോലെ രണ്ട് തോളിലും മാറി മാറി ചെറുതായി തട്ടി കൊടുക്കുക. ഇത് പല ചിന്തകളാൽ കുഴഞ്ഞു മറിയുന്ന മനസിനെ ശാന്തമാക്കുകയും ചെയ്യുന്ന കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

മെഡിറ്റേഷൻ

മെഡിറ്റേഷൻ ചെയ്യുമ്പോൾ സമ്മർദ്ദം ഉണ്ടാകാൻ കാരണമാകുന്ന ഹോർമോണിൻ്റെ ഉത്‌പാദനം നിയന്ത്രിക്കപ്പെടുന്നു. സമ്മർദ്ദം കുറയ്‌ക്കുക മാത്രമല്ല ശ്രദ്ധ കൂട്ടാനും ഉത്‌കണ്‌ഠയും വിഷാദവും കുറച്ച് ഉറക്കം വർധിപ്പിക്കാനും മെഡിറ്റേഷൻ സഹയിക്കുന്നു.

വ്യായാമം

പതിവായുള്ള ശാരീരിക വ്യായാമം സമ്മദ്ദം കുറക്കാൻ സഹായിക്കുന്നു. പതിവായുള്ള നടത്തം, ഓട്ടം, യോഗ, നീന്തൽ, നൃത്തം എന്നിവ ഉദാഹരണം. വ്യായാമം തലച്ചോറിലെ എൻഡോർഫിൻ എന്ന രാവസ്‌തുക്കളെ ഉത്‌പാദിപ്പിക്കുകയും മനസിന് സന്തോഷവും ശാന്തതയും നൽക്കുന്നു.

സെൻസറി ഗ്രൗണ്ടിങ്

ചിന്തകൾ കൈവിട്ട് പോവുമ്പോൾ മനസിനെ വഴി തിരിച്ച് വിടാനായി എതെങ്കിലും അഞ്ച് കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. കണ്ണിൻ്റെ മുന്നിൽ പെട്ടന്ന് കാണാൻ കഴിയുന്ന എതെങ്കിലും അഞ്ച് വസ്‌തുക്കൾ. ശാരീരികമായി അനുഭവിച്ച് അറിയാൻ കഴിയുന്ന അഥവാ തൊട്ട് മനസിലാക്കാൻ കഴയുന്ന നാല് കാര്യങ്ങൾ.

കേൾക്കാൻ പറ്റുന്ന മൂന്ന് ശബ്‌ദങ്ങൾ. രൂചിച്ച് അറിയാൻ കഴിയുന്ന രണ്ട് കാര്യങ്ങൾ. നിങ്ങൾക്ക് ഒരുപാട് ഇഷ്‌ടപ്പെടുന്ന ആസ്വദിക്കാൻ കഴിയുന്ന ഒരു കാര്യം എന്നിങ്ങനെ വേർതിരിച്ച് എടുക്കുക. ഇത് പലപ്പോഴും സമ്മർദ്ദം കുറക്കൻ സഹയിക്കും.

ജേർണലിങ്

വിഷമങ്ങൾ വരുമ്പോൾ, സ്‌ട്രെസ് നേരിടുമ്പോൾ മനസിൽ എന്താണോ തോന്നുന്നത് അത് ഒരു ബുക്കിൽ എഴുതി വെക്കാം. പപ്പോഴും നമ്മൾ നേരിടുന്ന അവസ്ഥ മറ്റോരാളെ പറഞ്ഞ് മനസിലാക്കാൻ കഴിഞ്ഞെന്ന് വരില്ല. ജേർണലിങ് എഴുതുന്നതിലൂടെ അത്തരം പ്രശ്‌നങ്ങൾ മറികടക്കാൻ സാധിക്കുന്നു. കൂടാതെ അത് പിന്നീട് വായിച്ച് പല പ്രശ്‌നളും മറികടക്കാൻ സാധിക്കുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here