പരിസ്ഥിതി സംരക്ഷണ സന്ദേശത്തിന് വന്‍ സ്വീകരണം;

0
19

ജയ്‌സല്‍മീര്‍: ലോകം നേരിടുന്ന പ്രധാന വെല്ലുകളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്‌നങ്ങൾ. എല്ലാ രാജ്യത്തും വളരെ ഗൗരവപൂർണമായി പരിസ്ഥിതി പ്രശ്‌നങ്ങൾ പഠിക്കുകയും അതിൻ്റെ വിപത്തകൾ കുറക്കാനുള്ള വഴികൾ കണ്ടെത്താനും ശ്രമിച്ച് കൊണ്ടിരിക്കുന്നു.

മനുഷ്യൻ്റെ നിലനിൽപ്പിന് പ്രകൃതി സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നാം ജീവിക്കുന്ന ചുറ്റുപാടിൻ്റെ സംരക്ഷണവും, പരിപാലനവും വളരെ ശ്രദ്ധയോടെ ചേയ്യേണ്ട കാര്യമാണ്. നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് പ്രതിദിനം വർധിക്കുന്നത്. പാരിസ്ഥിതിക പ്രശ്‌നങ്ങൾ സമഗ്രമായി പഠിക്കകയും പ്രശ്‌ന പരിഹാര മാർഗങ്ങൾ കണ്ടെത്തുകയുമാണ് നമ്മുടെ ഉത്തരവാദിത്തം.

ഈ സാഹചര്യത്തിലാണ് ഇറ്റാലിയന്‍ പൗരനായ ലൂക്ക വ്യത്യസ്‌തനാകുന്നത്. ഇറ്റലിയില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ ഈ ഇറ്റാലിയന്‍ പൗരന് പറയാനേറെയുണ്ട്. പരിസ്ഥിതിയുടെ സംരക്ഷണം എത്ര വലുതാണ് മനുഷ്യനില്‍ അവബോധം ഉണ്ടാക്കാന്‍ സൈക്കിളില്‍ ഉലകം ചുറ്റുകയാണ് ഇദ്ദേഹം. ഇന്ത്യയിലുടനീളം സഞ്ചരിച്ച് തൻ്റെ സന്ദേശം പങ്കുവയ്‌ക്കാനാണ് ലൂക്കയുടെ തീരുമാനം.

അതിൻ്റെ ഭാഗമായി ഡൽഹിയിൽ നിന്ന് യാത്ര ആരംഭിച്ച അദ്ദേഹം ഇപ്പോള്‍ ഉള്ളത് പൊക്രാനില്‍ ആണ്. ആണവ നഗരമായ പൊക്രാനിൽ വന്‍ സ്വീകരണമാണ് ലൂക്കയ്‌ക്ക് ലഭിച്ചത്. തന്നെ ഹാര്‍ദമായി സ്വീകരിച്ച ജനതയോട് അദ്ദേഹം യാത്ര ഉദ്ദേശ്യം ലൂക്ക പങ്കുവച്ചു. പരിസ്ഥി സംരക്ഷണം കേവലം തൻ്റെ നാട്ടില്‍ മാത്രം ഒതുങ്ങുന്നതല്ല ലോകമെമ്പാടും അതിൻ്റെ വിത്തുകള്‍ പാകണം എന്നാണ് ലൂക്കയുടെ ആശയം.

“മലീനീകരണ തോത് കുറയ്‌ക്കാന്‍ സൈക്കിള്‍ തെരഞ്ഞെടുക്കൂ”

തൻ്റെ സൈക്കിൾ യാത്രയുടെ പ്രാഥമിക ലക്ഷ്യം പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവബോധം വളർത്തുക എന്നതാണെന്ന് ലൂക്ക വിശദീകരിച്ചു. മലിനീകരണം വർധിക്കുന്നത് ലോകമെമ്പാടും ഗുരുതരമായ ആശങ്കയാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സൈക്കിള്‍ പോലുള്ള പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗങ്ങൾ സ്വീകരിക്കുന്നത് മലിനീകരണം കുറയ്ക്കാൻ സഹായിക്കുമെന്ന് അദ്ദേഹം എടുത്ത് കാണിച്ചു. സൈക്കിള്‍ സവാരി പരിസ്ഥിതിക്ക് മാത്രമല്ല, ആരോഗ്യത്തിനും നല്ലതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

“ഇന്ത്യാ സന്ദർശന വേളയിൽ ആളുകളെ നേരിട്ട് കാണാനും അവരുടെ ജീവിതം സൂക്ഷ്‌മമായി നിരീക്ഷിക്കാനും തനിക്ക് അവസരം ലഭിച്ചു. സാധാരണക്കാരുമായി ഇടപഴകുന്നതിലൂടെ ജീവിതശൈലി, പാരമ്പര്യങ്ങൾ, സംസ്‌കാരം എന്നിവ മനസിലാക്കുന്നു. ഈ യാത്ര ഇന്ത്യയുടെ വൈവിധ്യത്തെയും സാമൂഹിക ഐക്യത്തെയും അടുത്തറിയാൻ സഹായിച്ചു” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാനി തലപ്പാവിൽ ആകൃഷ്‌ടനായി ലൂക്ക

തൻ്റെ യാത്രയില്‍ രാജസ്ഥാൻ്റെ സമ്പന്നമായ നാടോടി കല, പാരമ്പര്യങ്ങൾ, സാംസ്‌കാരിക പൈതൃകം എന്നിവയിൽ വളരെയധികം മതിപ്പുളവാക്കി. പരമ്പരാഗത വസ്ത്രധാരണത്തെയും തലപ്പാവ് ധരിക്കുന്ന സംസ്‌കാരത്തെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ഇന്ത്യയുടെ സംസ്‌കാരം, നാടോടി സംഗീതം, പരമ്പരാഗത ഭക്ഷണവിഭവങ്ങൾ, ആതിഥ്യമര്യാദ എന്നിവ തനിക്ക് ശരിക്കും ഇഷ്‌ടപ്പെട്ടുവെന്ന് ലൂക്ക പറഞ്ഞു. സൈക്കിളിൽ മറ്റ് സംസ്ഥാനങ്ങളിലേക്കും യാത്ര ചെയ്യാൻ അദ്ദേഹം പദ്ധതിയിടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here