ബൊളിവേറിയൻ  റിപ്പബ്ലിക് ഓഫ്  വെനസ്വേല.

0
42

വെനസ്വേല (ഔദ്യോഗികമായി ബൊളിവേറിയൻ റിപ്പബ്ലിക് ഓഫ് വെനസ്വേല) തെക്കേ അമേരിക്കയുടെ വടക്കൻ തീരത്തുള്ള ഒരു രാജ്യമാണ്. 912,050 ചതുരശ്ര കിലോമീറ്റർ (352,140 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഇവിടുത്തെ ജനസംഖ്യ, 2024 ലെ കണക്കുകൾ പ്രകാരം 31.3 ദശലക്ഷം ആയി കണക്കാക്കപ്പെടുന്നു.  വൻകരയുടെ ഒരു ഭാഗവും കരീബിയൻ കടലിലെ ഏതാനും ദ്വീപുകളും ചേർന്നതാണ് ഈ രാജ്യം. കിഴക്ക് ഗയാന, തെക്ക് ബ്രസീൽ, പടിഞ്ഞാറ് കൊളംബിയ, വടക്ക് ഭാഗത്ത് കരീബിയൻ കടലും അറ്റ്ലാന്റിക് മഹാസമുദ്രവും, വടക്ക്-കിഴക്ക് ട്രിനിഡാഡ് ആന്റ് ടൊബാഗോ, എന്നിവയാണ് ഈ രാജ്യത്തിന്റെ അതിർത്തികൾ. ഉത്തരാർദ്ധ ഗോളത്തിലെ ഉഷ്ണമേഖലയിൽ ഉൾപ്പെടുന്ന ഈ രാജ്യം ഭൂമദ്ധ്യരേഖയോട് വളരെയടുത്താണ് സ്ഥിതി ചെയ്യുന്നത്.

ഒരുകാലത്ത് സ്പാനിഷ് കോളനിയായിരുന്ന വെനസ്വേല 1821-ലാണ് സ്വാതന്ത്ര്യം നേടിയത്. തലസ്ഥാനവും ഏറ്റവും വലിയ നഗരവും കാരക്കാസ് ആണ്. വെനിസ്വേലയിൽ 23 സംസ്ഥാനങ്ങളും, തലസ്ഥാന ജില്ലയും, വെനിസ്വേലയുടെ ഓഫ്‌ഷോർ ദ്വീപുകൾ ഉൾക്കൊള്ളുന്ന ഫെഡറൽ ആശ്രിത പ്രദേശങ്ങളും ഉൾപ്പെടുന്നു. ലാറ്റിൻ അമേരിക്കയിലെ ഏറ്റവും നഗരവൽക്കരിക്കപ്പെട്ട രാജ്യങ്ങളിൽ ഒന്നാണ് വെനിസ്വേല.  വെനിസ്വേലക്കാരിൽ ഭൂരിഭാഗവും വടക്കൻ നഗരങ്ങളിലും തലസ്ഥാനത്തുമാണ് താമസിക്കുന്നത്.

തദ്ദേശീയ ജനതയുടെ ചെറുത്തുനിൽപ്പിനിടെ, 1522-ൽ വെനിസ്വേല സ്ഥിതിചെയ്യുന്ന പ്രദേശം സ്പെയിൻ കോളനിവത്കരിച്ചു. 1811-ൽ, സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചശേഷം ആദ്യത്തെ ഫെഡറൽ റിപ്പബ്ലിക് ഓഫ് കൊളംബിയയുടെ (ഗ്രാൻ കൊളംബിയ) ഭാഗമായി മാറിയ ഇത് ആദ്യത്തെ സ്പാനിഷ്-അമേരിക്കൻ പ്രദേശങ്ങളിൽ ഒന്നായി മാറി. 1830-ൽ ഇത് ഒരു പൂർണ്ണ പരമാധികാര രാജ്യമായി മാറി. 19-ാം നൂറ്റാണ്ടിൽ, രാഷ്ട്രീയ പ്രക്ഷുബ്ധതയും സ്വേച്ഛാധിപത്യവും അനുഭവിച്ച വെനിസ്വേലയിൽ 20-ാം നൂറ്റാണ്ടിന്റെ മധ്യം വരെ പ്രാദേശിക സൈനിക സ്വേച്ഛാധിപതികളുടെ ആധിപത്യമാണ് തുടർന്നത്. 1958 മുതൽ, രാജ്യത്ത് നിരവധി ജനാധിപത്യ സർക്കാരുകൾ ഉണ്ടായിരുന്നു. ഒരു അപവാദമെന്ന നിലയിൽ പ്രദേശത്തിന്റെ ഭൂരിഭാഗവും സൈനിക സ്വേച്ഛാധിപത്യങ്ങളാൽ ഭരിക്കപ്പെടുകയും ആ കാലഘട്ടം സാമ്പത്തിക അഭിവൃദ്ധി കൈവരിക്കുകയും ചെയ്തിരുന്നു.

1980 കളിലും 1990 കളിലും ഉണ്ടായ സാമ്പത്തിക പ്രതിസന്ധികൾ വലിയ രാഷ്ട്രീയ അസ്ഥിരതയ്ക്കും വ്യാപകമായ സാമൂഹിക അസ്വസ്ഥതകൾക്കും കാരണമായി. 1989 ലെ മാരകമായ കാരക്കാസോ കലാപം, 1992 ലെ രണ്ട് അട്ടിമറി ശ്രമങ്ങൾ, 1993 ൽ പൊതു ഫണ്ട് ദുരുപയോഗം ചെയ്തതിന് ഒരു പ്രസിഡന്റിനെ ഇംപീച്ച് ചെയ്തത് എന്നിവയൊക്കെ ഇതിൽ ഉൾപ്പെടുന്നു. നിലവിലുള്ള പാർട്ടികളിലുള്ള വിശ്വാസം നഷ്ടപ്പെട്ടത് 1998-ലെ വെനിസ്വേലൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനും പിന്നീടുണ്ടായ ബൊളിവേറിയൻ വിപ്ലവത്തിനും ഉത്തേജകമായി. 1999-ലെ ഭരണഘടനാ അസംബ്ലിയോടെ ബൊളിവേറിയൻ വിപ്ലവം ആരംഭിക്കുകയും അവിടെ വെച്ച് വെനിസ്വേലയുടെ പുതിയ ഭരണഘടന എഴുതപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു.

ഭരണത്തിന്റെ ആദ്യ വർഷങ്ങളിൽ എണ്ണവില കുതിച്ചുയർന്നതും, സാമൂഹിക ചെലവുകൾ താൽക്കാലികമായി വർദ്ധിപ്പിച്ചതും, സാമ്പത്തിക അസമത്വവും ദാരിദ്ര്യവും കുറച്ചതിലൂടെയും സർക്കാരിന് ജനകീയ സാമൂഹിക ക്ഷേമ നയങ്ങൾ ശക്തിപ്പെടുത്താനായി.  എന്നിരുന്നാലും, 2010 കളിൽ ദാരിദ്ര്യം അതിവേഗം വർദ്ധിക്കാൻ തുടങ്ങി.  2013, 2018, 2024 വർഷങ്ങളിൽ രാജ്യത്ത് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പുകളെല്ലാം വ്യാപകമായി തർക്കത്തിലായിരുന്നു, മാത്രമല്ല ഇക്കാലത്ത് പ്രതിപക്ഷ സ്ഥാനാർത്ഥികളെ അറസ്റ്റ് ചെയ്യുകയോ നാടുകടത്തുകയോ ചെയ്തു.  വ്യാപകമായ പ്രതിഷേധത്തിനും അന്താരാഷ്ട്രീയമായ അപലപനത്തിനും കാരണമായിത്തീർന്ന ഇത്, ഇന്നും തുടരുന്ന മറ്റൊരു രാജ്യവ്യാപക പ്രതിസന്ധിക്ക് കാരണമാകുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ സൈനിക നീക്കത്തിലൂടെ അമേരിക്ക കസ്റ്റഡിയിലെടുത്തത്.  ഒരു താൽക്കാലിക വെനിസ്വേലൻ ഭരണകൂടം നിലവിൽ വരുന്നതുവരെ “രാജ്യം ഭരിക്കുമെന്ന്” യുഎസ് പ്രഖ്യാപിച്ചു. ലോകത്തിലെ മൊത്തം എണ്ണ ശേഖരത്തിന്റെ 18 ശതമാനം വെനസ്വേലയിലാണുള്ളത്. എന്നാല്‍ ഇതുവരെ ഒരു ശതമാനം മാത്രമേ വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ഗള്‍ഫ് രാജ്യങ്ങളില്‍ കാണപ്പെടുന്ന ചുരുങ്ങിയ അളവിലുള്ള എണ്ണയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വെനസ്വേലയില്‍ കനത്ത എണ്ണ നിക്ഷേപമാണ് ഉള്ളത്. ഇതില്‍ കണ്ണുവെച്ചാണ് അമേരിക്ക വെനസ്വേലയില്‍ സൈനിക നടപടി സ്വീകരിച്ചതെന്ന് ആക്ഷേപം ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here