‘കേരള കോൺഗ്രസ് എം LDF വിടില്ല; ജോസ് കെ മാണി

0
144

എൽഡിഎഫ് വിടില്ലെന്ന് വ്യക്തമാക്കി കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. എൽഡിഎഫിനൊപ്പമാണ് കേരള കോൺഗ്രസ് എം. വീമ്പടിക്കുന്ന ജോസഫ് ഗ്രൂപ്പ് തൊടുപുഴയിൽ ജയിച്ചത് രണ്ടിടത്ത് മാത്രം. പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയാണ് ജോസഫ് വിഭാഗത്തിനെന്നും ജോസ് കെ മാണി തിരുവനന്തപുരത്ത് ‌എൽഡിഎഫ് യോഗത്തിന് ശേഷം പറഞ്ഞു.

പാലായിൽ സിംഗിൾ മെജോറിറ്റി ഉള്ളത് കേരള കോൺഗ്രസ് എം തന്നെയാണ്. പാലാ നിയോജക മണ്ഡലത്തിൽ എൽഡിഎഫിനാണ് ലീഡ്. സംഘടനാപരമായി ലഭിക്കേണ്ട വോട്ടുകൾ ലഭിച്ചിട്ടുണ്ട്. എങ്കിലും കുറച്ച് വോട്ടുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. പോരായ്മകളും വീഴ്ചകളും പരിശോധിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു.

യുഡിഎഫ് നേതാക്കൾ ജോസ് കെ മാണിയും കൂട്ടരെയും സ്വാഗതം ചെയ്തതോടെയാണ് ചർച്ച സജീവമായത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപേ തന്നെ ജോസ് കെ മാണിയെയും കൂട്ടരെയും യുഡിഎഫിലെത്തിക്കാനുള്ള നീക്കങ്ങൾ നടന്നിരുന്നു. എന്നാൽ ഇതിനോട് അനുകൂലമായി നിലപാട് കേരള കോൺഗ്രസ് എം സ്വീകരിച്ചില്ല. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ യുഡിഎഫിന് മേൽക്കൈ ലഭിച്ചു. ഈ പശ്ചാത്തലത്തിൽ കേരള കോൺഗ്രസിനെ എമ്മിനെ കൂടി കൊണ്ടുവന്നു നിയമസഭയിൽ കരുത്ത് തെളിയിക്കാനാണ് യുഡിഎഫ് ആലോചിക്കുന്നത്. തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടി നേരിട്ടെങ്കിലും കേരള കോൺഗ്രസ എമ്മിന് കാര്യമായ നഷ്ടമുണ്ടായിട്ടില്ല എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here